Image

ബിബിയ കക്കാട്ട് മിസ് കേരള ഹെല്‍ത്തി ഹെയര്‍

Published on 25 January, 2018
ബിബിയ കക്കാട്ട് മിസ് കേരള ഹെല്‍ത്തി ഹെയര്‍

സൂറിച്ച്: കൊച്ചിയിലെ മാരിടൈം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തില്‍ സൂറിച്ച് യൂണിവേഴ്‌സിറ്റി എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി ബിബിയ കക്കാട്ട് മിസ് കേരള ഹെല്‍ത്തി ഹെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ആയിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത ഓഡിഷനില്‍ ഫൈനലിലേക്ക് സെലക്ട് ചെയ്യപ്പെട്ട 22 പേരില്‍ നിന്നാണ് ബിബിയ മിസ് കേരള ഹെല്‍ത്തി ഹെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 

ഷെവലിയാര്‍ കക്കാട്ട് വര്‍ഗീസ് തോമസിന്േ!റയും സുമയുടെയും മകളാണ് ബിബിയ.

റിപ്പോര്‍ട്ട്: കവിത

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക