Image

റൈസോമാറ്റിക് റിഫ്‌ളക്ഷന്‍സ് പ്രകാശനം ചെയ്തു

ബന്നി പരിമണം. Published on 27 January, 2018
റൈസോമാറ്റിക് റിഫ്‌ളക്ഷന്‍സ് പ്രകാശനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ ലൂഥറന്‍ സ്കൂള്‍ ഓഫ് തിയോളജിയില്‍ പിഎച്ച്ഡി റിസര്‍ച്ച് സ്‌കോളറായ റവ. ബൈജു മാര്‍ക്കോസ് രചിച്ച Rhizomatic Reflections Discourses on Religion and Theology എന്ന പുസ്തകത്തിന്റെ പ്രകാശനം ഷിക്കാഗോയില്‍ നടന്നു. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ ഭദ്രാസന ബിഷപ്പ് അഭി. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോക്‌സ് എപ്പിസ്‌കോപ്പ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ലൂഥറന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. ഡോ. യേര്‍ഡ് ലി മെന്‍ഡിസ് അഭി. തിരുമേനിയില്‍ നിന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച് പാഴ്‌സനേജിന്റെ കൂദാശയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ റവ. ഏബ്രഹാം സ്കറിയ, റവ. വി, ടി. ജോണ്‍, റവ. ജോര്‍ജ് വര്‍ഗീസ്, റവ. ഡോ. ശലോമോന്‍. കെ, ഷിജി അലക്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.

റവ. ബൈജു മാര്‍ക്കോസ് രചിച്ച 12 ദൈവശാസ്ത്ര ലേഖനങ്ങളുടെ സമാഹാരമാണ് റൈസോ മാറ്റിക്ക് റിഫ്‌ലക്ഷന്‍സ് എന്ന ഗ്രന്ഥം. ഉത്തരാധുനിക ലോകത്തിലെ വ്യത്യസ്ത മതാനുഭവങ്ങള്‍, നവലിബറല്‍ സാമ്പത്തിക– രാഷ്ട്രീയ ബന്ധങ്ങള്‍, വംശീയ– ജാതീയ വരമ്പുകള്‍ തുടങ്ങിയ ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. െ്രെകസ്തവ ദൈവശാസ്ത്രത്തിന്റെ പുതിയ മുഖമാണ് റെസോമാറ്റിക് റിഫ്‌ലക്ഷന്‍സ്. അമേരിക്കയിലെ ഒറിഗോണിലുള്ള ണശു േ& ടീേരസ ജൗയഹശവെലൃ െആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദൈവശാസ്ത്രജ്ഞയും ആന്തോപോളജിസ്റ്റുമായ ഡോ. ലിന്‍ഡ തോമസ് അവതാരികയെഴുതിയിരിക്കുന്നു. പ്രശസ്ത ദൈവ ശാസ്ത്രജ്ഞരായ ഡോ. വിറ്റോര്‍ വെസ്‌തെല്ലെയും, ഡോ. വൈ. ടി. വിനയ രാജുമാണ് പുസ്തകം എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്. Ritual and rhythm of life, Treasuring the Scars in our Hands എന്നിവയും റവ. ബൈജു മാര്‍ക്കോസിന്റെ രചനകളാണ്.
റൈസോമാറ്റിക് റിഫ്‌ളക്ഷന്‍സ് പ്രകാശനം ചെയ്തു
റൈസോമാറ്റിക് റിഫ്‌ളക്ഷന്‍സ് പ്രകാശനം ചെയ്തു
റൈസോമാറ്റിക് റിഫ്‌ളക്ഷന്‍സ് പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക