Image

സര്‍ക്കാരിനെതിരെ വിമര്‍ശനത്തിലുറച്ച്‌ നില്‍ക്കുന്നു: ജേക്കബ്‌ തോമസ്‌

Published on 05 February, 2018
സര്‍ക്കാരിനെതിരെ  വിമര്‍ശനത്തിലുറച്ച്‌ നില്‍ക്കുന്നു: ജേക്കബ്‌ തോമസ്‌

സര്‍ക്കാരിനെതിരായ വിമര്‍ശനത്തിലുറച്ച്‌ ഡി.ജി.പി ജേക്കബ്‌ തോമസ്‌. ഓഖി ദുരന്തം സംബന്ധിച്ച്‌ നടത്തിയ വിമര്‍ശനങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ചാര്‍ജ്‌ മെമ്മോയ്‌ക്ക്‌ മറുപടി നല്‍കി. പ്രസംഗത്തില്‍ താന്‍ പറഞ്ഞത്‌ വസ്‌തുതകളാണ്‌. 

നിയമവാഴ്‌ച സംബന്ധിച്ച പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംസ്ഥാനസര്‍ക്കാരിനെതിരെയല്ലെന്നും ജേക്കബ്‌ തോമസ്‌ മറുപടിയില്‍ വ്യക്തമാക്കുന്നു.


സംസ്ഥാനത്ത്‌ നിയമ വാഴ്‌ച തകര്‍ന്നെന്ന്‌ പരോക്ഷ പ്രസ്‌താവന നടത്തിയ ഐഎംജി മേധാവി ജേക്കബ്‌ തോമസിനെതിരെ കുറ്റപത്രം നേരത്തെ സര്‍ക്കാര്‍ തയാറാക്കിയിരുന്നു. 

പ്രസ്‌താവന മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന്‌ ചൂണ്ടിക്കാട്ടി ജേക്കബ്‌ തോമസിനെതിരേ സര്‍ക്കാര്‍ വിശദമായ കുറ്റപത്രം നല്‍കി. ഇതിനുള്ള മറുപടിയാണ്‌ ഇപ്പോള്‍ അദേഹം നല്‍കിയിരിക്കുന്നത്‌.

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഡിസംബര്‍ ഒമ്പതിന്‌ നടത്തിയ പ്രസംഗത്തിലെ പ്രസ്‌താവനയാണ്‌ നടപടിക്ക്‌ പിന്നില്‍. സംസ്ഥാനത്തെ നിയമവാഴ്‌ച തകര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തെണമെന്നും അതിനുള്ള സാഹചര്യമാണ്‌ കേരളത്തില്‍ നിലനില്‍ക്കുന്നതെന്നുമായിരുന്നു ജേക്കബ്‌ തോമസിന്റെ പ്രസ്‌താവന. തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജേക്കബ്‌ തോമസിനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

നിയമവാഴ്‌ച തകര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ്‌ ഭരണഘടനയുടെ 356 ആം വകുപ്പ്‌ അനുശാസിക്കുന്നത്‌. സംസ്ഥാനത്ത്‌ ഈ സാഹചര്യമുണ്ടെന്ന്‌ ജേക്കബ്‌ തോമസിന്റെ പ്രസംഗത്തില്‍ നിഴലിക്കുന്നു. 

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ്‌ ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു ഇതെന്നും ചീഫ്‌ സെക്രട്ടറി കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക