Image

ബിനോയ്‌ കോടിയേരിക്കെതിരായ യാത്രാവിലക്ക്‌ : സിപിഎം ഇടപെടില്ലെന്ന്‌ രാമചന്ദ്രന്‍ പിള്ള

Published on 05 February, 2018
ബിനോയ്‌ കോടിയേരിക്കെതിരായ യാത്രാവിലക്ക്‌ : സിപിഎം ഇടപെടില്ലെന്ന്‌ രാമചന്ദ്രന്‍ പിള്ള

ന്യൂഡല്‍ഹി. ബിനോയ്‌ കോടിയേരിക്കെതിരായ യാത്രാവിലക്ക്‌ പരിഹരിക്കാന്‍ സിപിഎം ഇടപെടിലെ്‌ളന്ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌.രാമചന്ദ്രന്‍ പിള്ള. യാത്രാവിലക്ക്‌ ബ
ിനോയ്‌ കോടിയേരിയുടെ സ്വകാര്യപ്രശ്‌നമാണ്‌. കോടതിക്ക്‌ അകത്തോ പുറത്തോ പ്രശ്‌നം പരിഹരിക്കാന്‍ ബിനോയ്‌ കോടിയേരി തന്നെയാണു ശ്രമിക്കേണ്ടതെന്നും
എസ്‌.രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

അതേസമയം, ബിനോയ്‌ കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാര്‍ട്ടിയേയോ കോടിയേരിയെയോ വഴിച്ചിഴയ്‌ക്കേണ്ടതിലെ്‌ളന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രനും പറഞ്ഞു.

 അതിനിടെ, ബിനോയ്‌ കോടിയേരിക്കൊപ്പം സാമ്‌ബത്തിക തട്ടിപ്പ്‌ ആരോപണം നേരിടുന്ന ശ്രീജിത്ത്‌ വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ വില
ക്കിയതിനെതിരെ യുഎഇ പൗരന്‍ മര്‍സൂഖി ഹൈക്കോടതിയെ സമീപിക്കും.


സാമ്‌ബത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരിക്കു ദുബായില്‍ യാത്രാവിലക്ക്‌
ഏര്‍പ്പെടുത്തിയിരുന്നു. ജാസ്‌ ടൂറിസത്തിന്റെ പരാതിയില്‍ യുഎഇയാണു ബിനോയിക്കു വിലക്കേര്‍പ്പെടുത്തിയത്‌. 

ബിനോയിയുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്‌. ഈ
മാസം ഒന്നിനാണു ബിനോയ്‌ കോടിയേരിക്കെതിരെ സാമ്‌ബത്തിക തട്ടിപ്പിന്റെ പേരില്‍ ദുബായില്‍ സിവില്‍ കേസെടുത്തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക