Image

തമിഴ്‌നാട്ടില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ രണ്ട്‌ മരണം

Published on 05 February, 2018
 തമിഴ്‌നാട്ടില്‍ തേനീച്ചകളുടെ ആക്രമണത്തില്‍   രണ്ട്‌ മരണം


തമിഴ്‌നാട്ടില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക്‌ പരിക്ക്‌. ജംബായി വില്ലേജിലെ മുനിയപ്പന്‍ ക്ഷേത്രത്തിലാണ്‌ സംഭവം. ക്ഷേത്രത്തില്‍ തൊഴാനെത്തിയവര്‍ക്കാണ്‌ തേനീച്ചയുടെ ആക്രമണമുണ്ടായത്‌.

ഞായറാഴ്‌ചയാണ്‌ സംഭവമുണ്ടായത്‌. ക്ഷേത്രത്തിന്റെ അടുക്കളഭാഗത്തോട്‌ ചേര്‍ന്നുള്ള സ്ഥലത്ത്‌ ചടങ്ങുകള്‍ നടക്കുകയായിരുന്നു. ഇതിനിടെ പുക പൊങ്ങിയതോടെയാണ്‌ തേനീച്ചക്കൂട്ടം ഇളകിയത്‌.

സംഭവസമയത്ത്‌ ഒട്ടേറെപേര്‍ ക്ഷേത്രപരിസരത്ത്‌ ഉണ്ടായിരുന്നു. തേനീച്ചകള്‍ കൂട്ടമായി വരുന്നത്‌ കണ്ട്‌ ഒട്ടേറെ പേര്‍ ഓടിരക്ഷപ്പെടുകയും, ഒളിക്കുകയും ചെയ്‌തു. തിരക്കിനിടയില്‍ പെട്ട ആറുപേര്‍ക്കാണ്‌ ഗുരുതരമായ ആക്രമണമേറ്റത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക