Image

സംഘ പരിവാറിനെതിരെ സാഹിത്യ നായകര്‍

Published on 05 February, 2018
സംഘ പരിവാറിനെതിരെ സാഹിത്യ നായകര്‍
അപകടകരമായ വെല്ലുവിളിയായി സംഘപരിവാര്‍ മാറുന്നുവെന്നു കുറ്റപ്പെടുത്തി സാംസ്‌കാരികരംഗത്തെ പ്രമുഖരായ എഴുപതോളം പേര്‍ ചേര്‍ന്നു സര്‍വ ധര്‍മ സമഭാവന എന്നപേരില്‍ പുതിയ പ്രസ്ഥാനം.

പുതിയ പ്രതിരോധ മാതൃകകള്‍ സൃഷ്ടിക്കുന്നതിനുള്ള കാലം വൈകിയിരിക്കുകയാണെന്നും ഇതിനുളള ശ്രമത്തിന്റെ ഭാഗമായി ധൈഷണിക നേതൃത്വം ആവിഷ്‌കരിക്കുകയാണു ലക്ഷ്യമെന്നും എം.ടി.വാസുദേവന്‍ നായരും അടൂര്‍ ഗോപാലകൃഷ്ണനും ഉള്‍പ്പെടെയുളളവര്‍ ചേര്‍ന്ന സാംസ്‌കാരിക കൂട്ടായ്മ വ്യക്തമാക്കി.

സംരംഭത്തിന്റെ വിജയത്തിന്, എല്ലാ മതങ്ങളിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും പെട്ടവരെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. എം.കെ.സാനു, ഡോ. കെ.എന്‍.പണിക്കര്‍, എം.ലീലാവതി, കെ.സച്ചിദാനന്ദന്‍, സക്കറിയ, സേതു, പെരുമ്പടവം ശ്രീധരന്‍, വൈശാഖന്‍, ലെനിന്‍ രാജേന്ദ്രന്‍, ടി.വി.ചന്ദ്രന്‍, ജോയ് മാത്യു തുടങ്ങിവരാണു കൂട്ടായ്മയില്‍. 

ഇന്ത്യയെ ഹിന്ദുമത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ, മതത്തെ രാഷ്ട്രീയാധികാരത്തിന് ഉപകരണമാക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ പ്രസ്ഥാനമാണു രാജ്യം ഭരിക്കുന്നതെന്നു കൂട്ടായ്മ ആരോപിച്ചു.

കൊളോണിയല്‍ ചൂഷണയന്ത്രമായി പ്രവര്‍ത്തിച്ച ആധുനിക ഹിന്ദുമതത്തെയാണു സംഘപരിവാര്‍ ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ മഹത്തായ ഇന്ത്യന്‍ ജനജീവിതത്തിനു മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്നുള്ള മോചനത്തിലൂടെ മാത്രമേ ഇന്ത്യന്‍ ജനത സ്വതന്ത്രരാകൂ. ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ഡോ. അംബേദ്ക്കറുടെയും മതചിന്തകള്‍ പോലെ, മാര്‍ക്‌സിന്റെ മതത്തോടുള്ള യാഥാര്‍ഥ്യബോധം നിറഞ്ഞ സമീപനവും ഈ സംരംഭത്തിനു ശക്തി പകരുന്നുവെന്നു സാംസ്‌കാരിക നായകര്‍ പറഞ്ഞു.
Join WhatsApp News
abraham theckemury 2018-02-05 18:55:57
കൊല്ലും കൊലയും കുലാധികാരമായി കരുതുന്ന എല്ലാ ചെറ്റ ഇസത്തെയും ജനകീയ കോടതിയിൽ  വിധിച്ചു തന്തക്കു പിറക്കാത്തവന്റെ നെഞ്ചിലേക്ക്  വെടി ഉതിർക്കുക.  
തൊണൂര്  ശതമാനം ലോകജനതയെ പത്തു ശതമാനം സാത്താൻസന്തതികൾ ഇന്ന് കണ്ണീരു കുടിപ്പിക്കുന്നു. 
വിദ്യാധരൻ 2018-02-05 20:59:33
തൂലിക വാളാക്കൂ എഴുത്തുകാരേ 
വെറുതെ വെടിവച്ചു ചത്തിടാതെ
ചരിത്രത്തിൻ ഏടുകൾ മറിച്ചു നോക്കിൽ 
അവിടെല്ലാം കാണാം വിപ്ലവങ്ങൾ 
ഭരണമാറ്റത്തിൻ വിപ്ലവങ്ങൾ, 
പരിവർത്തനത്തിന്റ വിപ്ലവങ്ങൾ, 
അവയുടെ പിന്നിൽ ചികഞ്ഞു നോക്കിൽ 
അവിടെല്ലാം കാണാം എഴുത്തുകാരെ
അമേരിക്കൻ വിപ്ല ചരിത്രം നോക്കു 
കാണാം അതിൻ പിന്നിൽ 'കോമൺ സെൻസ്'
അമേരിക്കൻ  പരിവർത്തന വിപ്ലവത്തിന്റെ
നാന്ദികുറിച്ചത് 'കോമൺ സെൻസ്' അല്ലെ ?
'ദി  ഗ്രേപ്സ് ഓഫ് റാത്തൊന്നു' വായിച്ചിടിൽ
 കുടിയേറ്റ തൊഴിലാളി വർഗ്ഗത്തിന്റ
ദുരിതത്തിൻ ക്ലേശത്തിൻ കഥകൾ കാണാം 
'വയിൽഡ് ലൈഫ് ' 'സൈലൻസ് സ്പ്രിങ്'
'ദാസ് കാപ്പിറ്റൽ' എന്നുവേണ്ട 
പുസ്തകങ്ങൾ ഒട്ടേറെയുണ്ട് ഭൂവിൽ 
പരിവർത്തനത്തിന് കാരണമായി
തൂലിക വാളാക്കൂ എഴുത്തുകാരേ 
വെറുതെ വെടിവച്ചു ചത്തിടാതെ

ആയിരത്തി എഴുനൂറ്റി എഴുപത്തി ആറിൽ 'കോമൺ സെൻസ്' എന്ന പുസ്തകം
തോമസ് പെയിൻ പുറത്തിറക്കുമ്പോൾ അജ്ഞാത നാമത്തിലാണ്  ഇറക്കിയത് 
അജ്ഞാത നാമകർക്ക് സാഹിത്യത്തിലും സമൂഹത്തിലും പുരോഗമനമായ 
മാറ്റങ്ങൾ വരുത്താൻ കഴിയുമെങ്കിൽ അത് നല്ലതല്ലേ - വ്യജന്മാർ കണ്ടമാനം 
ഈയിടെയായി കണ്ടമാനം പീഡിപ്പിക്കപ്പെടുന്നുണ്ട് . നിങ്ങളുടെ ദേശത്ത് 
ഒരിക്കൽ സൂര്യൻ ഉദിക്കുകയും നിങ്ങളെ അംഗീകരിക്കുന്ന ഒരു ദിവസം 
വരികയും ചെയ്യും . അതുകൊണ്ട് നിങ്ങൾ നിരുത്സാഹപ്പെടരുത് . മത തീവ്രവാദം 
മനുഷ്യരാശിക്ക് ആപത്ത് വരുത്തി വയ്ക്കുന്ന ഒന്നാണ് അത് ഏതു കോണിൽ 
നിന്ന് വന്നാലും . അതുകൊണ്ടു നിങ്ങൾ വ്യാജനാമത്തിലോ അല്ലാതെയോ എഴുതുക 
മുഖമൂടി വയ്ക്കാത്ത വ്യാജന്മാരെ സൂക്ഷിക്കുക . അവർ സാഹിത്യകാരന്മാരായും 
ദൈവത്തിന്റെ പ്രതിപുരുഷന്മാരായും വരും. അവർക്ക് ചിലപ്പോൾ കൃഷ്ണന്റെയോ,
ക്രിസ്തുവിന്റെയോ, നബിയുടെയോ മുഖച്ഛായ ഉള്ളവരായിരിക്കും. അത്തരക്കാരെ വെല്ലു 
വിളിക്കുക അപ്പോൾ അവർ സ്വന്തരൂപം വെളിപ്പെടുത്തും 
മാധവി മത്തായി 2018-02-05 23:03:22
വെടി പറയും ചേട്ടന്മാർ 
വെടിവയ്‌ക്കും എന്നു പറയും 
ചേട്ടന്മാർ വെടിവയ്ക്കില്ല 
ചുമ്മാതെ പുളു അടിക്കും 
വീട്ടിൽ പോയി കാണണം അവരെ !.
ഒരു പൊട്ടാസിൻ ശബ്ദം കേട്ടാൽ 
ഓടി ഒളിക്കും കട്ടിലിനടിയിൽ 
ഇടി നാദം  കേട്ടാലുടനെ 
നിക്കറിൽ മൂത്രം ഒഴിക്കും 
പഞ്ചപുച്ഛം അടക്കി ഇരിക്കും
ചേട്ടൻ വീട്ടിൽ പഞ്ച പാവം 
പോയി ഇരിക്കവിടെന്നു പറഞ്ഞാൽ 
അവിടെപ്പോയി കുത്തി ഇരിക്കും 
ഇവിടെ വാ എന്നു പറഞ്ഞാൽ 
അവിടേക്ക് ഓടി ചെല്ലും 
പാത്രങ്ങൾ മുഴുവൻ കഴുകും 
വീടെല്ലാം വ്യക്യുമ്   ചെയ്യും 
കൊച്ചിന്റെ ഡയപ്പർ മറ്റും 
തുണിമുഴുവൻ കഴുകി അടുക്കും
അരിവാങ്ങാൻ കടയിൽ പോകും 
മീൻ വാങ്ങും കറികൾ വയ്ക്കും 
പഞ്ചപുച്ഛം അടക്കി ഇരിക്കും
ചേട്ടൻ വീട്ടിൽ പഞ്ച പാവം 
ഇങ്ങനെ ഒക്കെ ആണെന്നാലും 
വീട്ടീന്ന് പുറത്തു വന്നാൽ 
ചേട്ടന്റ മട്ടു മാറി 
വീരപ്പൻ സ്റ്റൈലായി മാറും 
അസോസിയേഷൻ പ്രസിഡണ്ടാണ് 
പള്ളിലെ ട്രസ്റ്റിയാണ് 
പ്രസ്സ് ക്ളബ് പ്രസിഡണ്ടാണ് 
ഫൊക്കാന ഫോമ പിന്നെ 
ജില്ലാ അസോസിയേഷൻ 
ഇല്ലാത്ത കുലുമാലില്ല 
അരയിൽ ഒരു തോക്കെപ്പഴുമുണ്ട്  
ഉണ്ടകൾ ഒക്കെ വീട്ടിലുമാണ് 
ആരേലും മിണ്ടിയാലുടനെ 
വെടിവയ്ക്കും എന്ന് പറയും 
എന്നിട്ട് ചുറ്റുനോക്കും 
ഭാര്യ അവിടെങ്ങാൻ ഉണ്ടോ എന്ന് 
ദൂരത്ത് നിന്നവളെങ്ങാൻ 
കണ്ണൊന്നു ഉരുട്ടിയാലുടൻ 
കാറ്റുപോയ ബലൂണ്പോലെ 
അതിയാൻ ഉടനെ  അരികിൽ ചെല്ലും 
കഥ ഇങ്ങനെ ആണെന്നാലും 
 ഭാര്യയെന്നാൽ   ജീവനാണ്
ഹണിയെന്നെ വിളിക്കുകയുള്ളു 
പണിയിൽ ആൾ വിദഗ്ദ്ധനത്രെ
തോക്കും കൊണ്ടും നടക്കും 
ചേട്ടന്മാർ പാവത്താന്മാർ 
വെടിവയ്‌ക്കും എന്ന് പറഞ്ഞാൽ 
അത് കേട്ട് ഞെട്ടേണ്ടാരും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക