Image

ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കലിനു സ്വീകരണം നല്‍കി

Published on 05 February, 2018
ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കലിനു സ്വീകരണം നല്‍കി
ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ സഭാ സെക്രട്ടറിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കലിനു സുഹൃത്തുക്കളും, സാമൂഹ്യ പ്രവര്‍ത്തകരും, സഭാ നേതാക്കന്മാരും ചേര്‍ന്നു റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള സാഫ്‌റോണ്‍ റെസ്‌റ്റോറന്റില്‍ വച്ചു ഊഷ്മള സ്വീകരണം നല്‍കി.

റവ.ഡോ. വര്‍ഗീസ് ഡാനിയേല്‍, വേള്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് ജേക്കബ്, ഫൊക്കാന ട്രസ്റ്റി പോള്‍ കറുകപ്പള്ളില്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കൗണ്‍സില്‍ മെമ്പര്‍ സാജന്‍ മാത്യു, ഡോ. ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാഹിത്യകാരന്‍ ബാബു പാറയ്ക്കല്‍, അജിത് വട്ടശേരില്‍, തോമസ് വര്‍ഗീസ്, ജോര്‍ജ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജോ കെ. തോമസ് നന്ദി പ്രകാശിപ്പിച്ചു.

മറുപടി പ്രസംഗത്തില്‍ ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടി ചെയ്ത സേവനങ്ങള്‍ കൃതഞ്ജതയോടെ പറഞ്ഞു. 15 തവണ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച കാലത്തെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. മുണ്ടുകുഴി ഗുരുക്കള്‍ മൗണ്ട് സ്കൂളിന്റെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായും മറ്റ് അനേകം സാമൂഹിക സംഘടനകളിലും സേവനം ചെയ്യുന്നു.

ഷിജോ തോമസ് എം.സിയായി പ്രവര്‍ത്തിച്ചു.
ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കലിനു സ്വീകരണം നല്‍കി
ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കലിനു സ്വീകരണം നല്‍കി
ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കലിനു സ്വീകരണം നല്‍കി
Join WhatsApp News
. 2018-02-06 20:01:17
വത്സലൻ : എന്തോ...സഭാവത്സലനോ  ? ഹോ..ഹോ.. ആരാണോ ഇത്തരം മെമ്പടികൾ  അടിച്ചു വിടുന്നത്  ? മനോരമയിൽ ഇത്തരം പേരൊക്കെ കെട്ടിയിരിക്കുന്നു..ഇതേ വാർത്തയിൽ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക