Image

ദല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച്‌ വയസുകാരനെ പൊലീസ്‌ രക്ഷിച്ചു; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published on 06 February, 2018
ദല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച്‌ വയസുകാരനെ പൊലീസ്‌ രക്ഷിച്ചു; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ന്യൂദല്‍ഹി: ദല്‍ഹി വിവേകാനന്ദ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച്‌ വയസുകാരനെ പൊലീസ്‌ രക്ഷപ്പെടുത്തി. ചൊവ്വാഴ്‌ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ്‌ പൊലീസ്‌ കുട്ടിയെ രക്ഷിച്ചത്‌.

ദല്‍ഹി പൊലീസ്‌ െ്രെകം ബ്രാഞ്ച്‌ ടീമാണ്‌ ഓപ്പറേഷന്‍ നടത്തിയത്‌. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ടുപേരെ പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. അക്രമികള്‍ തുടക്കത്തില്‍ പൊലീസിന്‌ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗാസിയാബാദിലെ ഷാലിമാര്‍ സിറ്റി അപ്പാര്‍ട്ട്‌മെന്‍ിന്റെ അഞ്ചാം നിലയില്‍ നിന്നാണ്‌ കുട്ടിയെ രക്ഷപ്പെടുത്തിയത്‌. പുലര്‍ച്ചെ ഒരുമണിയോടെയാണ്‌ പൊലീസ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. ഏറ്റുമുട്ടല്‍ 30 മിനിറ്റ്‌ നീണ്ടുനിന്നതായി പൊലീസ്‌ വ്യക്തമാക്കി.

ജനുവരി 25ന്‌ ആണ്‌ ദല്‍ഹിയിലെ ദില്‍ഷാദ്‌ ഗാര്‍ഡന്‍സില്‍നിന്ന്‌ സ്‌കൂള്‍ ബസില്‍ യാത്രചെയ്യുകയായിരുന്നു അഞ്ചു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയത്‌.

രണ്ടു ബൈക്കുകളിലായി വന്ന സംഘം ബസ്‌ തടയുകയും കുട്ടിയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ബസ്‌ െ്രെഡവറുടെ കാലില്‍ വെടിവെച്ചാണ്‌ അക്രമികള്‍ കുട്ടിയെ കൊണ്ടുപോയത്‌.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം രക്ഷിതാക്കളെ ഫോണില്‍ വിളിച്ച്‌ അമ്പത്‌ ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയും തുടര്‍ന്ന്‌ കഴിഞ്ഞ പത്തു ദിവസത്തിലേറെയായി കുട്ടിയെ കണ്ടെത്തുന്നതിന്‌ പൊലീസ്‌ ശ്രമം നടത്തിവരികയുമായിരുന്നു. സംഘം നടത്തിയ ഫോണ്‍ വിളി വിശദാംശങ്ങള്‍ പിന്തുടര്‍ന്നാണ്‌ പോലീസ്‌ ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്‌.

രക്ഷപ്പെടുത്തിയ കുട്ടിയെ മാതാപിതാക്കളെ ഏല്‍പിച്ചതായി പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക