Image

കുല്‍ഭൂഷണ്‍ ജാദവിനു മേല്‍ പാകിസ്ഥാന്‍ തീവ്രവാദ കുറ്റം ചുമത്തി

Published on 06 February, 2018
കുല്‍ഭൂഷണ്‍ ജാദവിനു മേല്‍ പാകിസ്ഥാന്‍ തീവ്രവാദ കുറ്റം ചുമത്തി

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു മേല്‍ പാക്‌ സര്‍ക്കാര്‍ തീവ്രവാദ കുറ്റവും രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തി. പാക്‌ പത്രമായ ഡോണ്‍ ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ഭീകര പ്രവര്‍ത്തനം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ജാദവിനെ വിചാരണയ്‌ക്ക്‌ വിധേയമാക്കിയിരിക്കുന്നത്‌. അദ്ദേഹത്തിനെതിരായ ചാരവൃത്തി കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നും മറ്റ്‌ കേസുകള്‍ തുടരുകയാണെന്നുമാണ്‌ വിവരം.

ജാദവിന്റെ കേസുമായി ബന്ധപ്പെട്ട്‌ 13 ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന്‌ പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവരുടെ പേര്‌ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ചാരപ്പണി നടത്തിയെന്ന കുറ്റത്തിന്‌ കുല്‍ഭൂഷന്‌ പാക്‌ സൈനിക കോടതി കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര കോടതിയെ സമീപിച്ച്‌ ഇന്ത്യ സ്‌റ്റേ വാങ്ങിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക