Image

ആര്‍ത്തവം അശ്ലീലമല്ല, പാഡ്മാന്‍ ചലഞ്ചില്‍ പങ്കെടുത്ത് പി.വി സിന്ധു

Published on 06 February, 2018
ആര്‍ത്തവം അശ്ലീലമല്ല, പാഡ്മാന്‍ ചലഞ്ചില്‍ പങ്കെടുത്ത്  പി.വി സിന്ധു
ന്യൂഡല്‍ഹി: പാഡ്മാന്‍ ചലഞ്ചില്‍ പങ്കെടുത്ത് ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും. സാനിറ്ററി പാഡ് കൈയില്‍ പിടിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് സിന്ധു പാഡ്മാന്‍ ചലഞ്ചിന്റെ ഭാഗമായത്.

ആര്‍ത്തവം അശ്ലീലമല്ല. ഏതൊരു ദിവസവും പോലെ അതും കടന്നു പോകും. സിന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബോളിവുഡ് താരമായ ദീപിക പദുക്കോണിന്റെ ക്ഷണപ്രകാരമാണ് സിന്ധുവും ചലഞ്ചിന്റെ ഭാഗമായത്. അക്ഷയ് കുമാര്‍ തുടക്കം കുറിച്ച ചലഞ്ചില്‍ കരണ്‍ ജോഹര്‍, അനില്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെല്ലാം പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക