Image

കോട്ടയത്ത്‌ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍

Published on 07 February, 2018
കോട്ടയത്ത്‌ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍


കോട്ടയം: ചങ്ങനാശ്ശേരിയില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും അമ്മാവന്റെ മകനും അറസ്റ്റില്‍. കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം. പോക്‌സോ നിയമപ്രകാരം ചങ്ങനാശ്ശേരി പൊലീസാണ്‌ ഇരുവരെയും അറസ്റ്റു ചെയ്‌തിരിക്കുന്നത്‌. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട്‌ അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണ്‌ സംഭവം പുറത്തായത്‌. ആരോഗ്യ വിദഗ്‌ധരുടെ പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടായി തെളിഞ്ഞു.



ഇതേത്തുടര്‍ന്നാണ്‌ പോലീസ്‌ കേസെടുത്തത്‌. ഇരുവരും കുറ്റം സമ്മതിച്ചതായും അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ്‌ കുട്ടി പീഡനത്തിരയായതെന്നും ചങ്ങനാശ്ശേരി പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക