Image

കെ.എസ്.ആര്‍.ടി.സി.ശമ്പള വിതരണത്തിന് സര്‍ക്കാര്‍ വക 70 കോടി

Published on 07 February, 2018
കെ.എസ്.ആര്‍.ടി.സി.ശമ്പള വിതരണത്തിന് സര്‍ക്കാര്‍ വക 70 കോടി

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിരുന്നില്ല. ഇത് നല്‍കാനാണ് 70 കോടി അനുവദിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 1000 കോടി രൂപ ഇതിനകം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. 

അതേ സമയം ഭൂനികുതി കുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ തത്ക്കാലമില്ലെന്നും ഐസക്ക് അറിയിച്ചു. സബ്ജക്ട് കമ്മറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. ഭൂനികുതി വര്‍ധിപ്പിച്ചതിന്റെ ഗുണം കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കുമായിരിക്കും ലഭിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക