Image

ഉത്തര്‍ പ്രദേശില്‍ ഒരു വര്‍ഷത്തിനിടെ സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്‌ 44 പേര്‍

Published on 08 February, 2018
ഉത്തര്‍ പ്രദേശില്‍ ഒരു വര്‍ഷത്തിനിടെ സാമുദായിക സംഘര്‍ഷങ്ങളില്‍  കൊല്ലപ്പെട്ടത്‌ 44 പേര്‍
ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ സാമുദായിക സംഘര്‍ഷങ്ങള്‍ നടന്നത്‌ യോഗി ആദ്യത്യനാഥിന്റെ ഉത്തര്‍പ്രദേശിലെന്ന്‌ റിപ്പോര്‍ട്ടുകള്‍. രാജ്യത്ത്‌ മൊത്തത്തില്‍ 811 മത സാമുദായിക സംഘര്‍ഷങ്ങളാണ്‌ കഴിഞ്ഞ വര്‍ഷമുണ്ടായത്‌ അതില്‍ 111 ഓളം പേരാണ്‌ കൊല്ലപ്പെട്ടത്‌.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സിരാജ്‌ ആഹിര്‍ പാര്‍ലമെന്റിനെ അറിയിച്ച കണക്കുകളിലാണ്‌ യു.പിയിലെ ക്രമസമാധാന സ്ഥിതി വെളിപ്പെടുത്തിയിരിക്കുന്നത്‌. ഏറ്റവും കൂടുതല്‍ സമുദായിക സംഘര്‍ഷങ്ങള്‍ നടന്നത്‌ ബി.ജെ.പി രാജ്യത്തെ ശ്രദ്ധാ കേന്ദ്രമായി അവതരിപ്പിക്കുന്ന ഉത്തര്‍ പ്രദേശിലാണ്‌.

811 സംഘര്‍ഷങ്ങളില്‍ 195 മതസാമുദായിക സംഘര്‍ഷങ്ങളും നടന്നത്‌ ഉത്തര്‍പ്രദേശിലാണ്‌. ഇതില്‍ 44 പേര്‍ കൊല്ലപ്പെടുകയും 542 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

2016 ല്‍ 703 സംഘര്‍ഷങ്ങളുണ്ടായത്‌ അതില്‍ 86 ആളുകളാണ്‌ കൊല്ലപ്പെട്ടത്‌. റിപ്പോര്‍ട്ടുകളനുസരിച്ച്‌ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തന്നെയാണ്‌ കൂടുതല്‍ സാമുദായിക സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടുള്ളത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക