Image

ടു ജി കേസ്‌: സിബിഐ തത്സ്‌ഥിതി റിപ്പോര്‍ട്ടിന്റെ കരട്‌ ചിദംബരത്തിന്റെ വീട്ടില്‍ നിന്ന്‌ കണ്ടെത്തിയതായി സൂചന

Published on 08 February, 2018
ടു ജി കേസ്‌: സിബിഐ തത്സ്‌ഥിതി റിപ്പോര്‍ട്ടിന്റെ കരട്‌ ചിദംബരത്തിന്റെ വീട്ടില്‍ നിന്ന്‌ കണ്ടെത്തിയതായി സൂചന
        
ദില്ലി: ടു ജി കേസുമായി ബന്ധപ്പെട്ട്‌ സിബിഐ തയ്യറാക്കിയ കരട്‌ തത്സ്‌ഥിതി റിപ്പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പി ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നടത്തിയ റെയ്‌ഡില്‍ കണ്ടെത്തി. കണ്ടത്തിയ രേഖ മുദ്ര വച്ച കവറില്‍ സിബിഐ സുപ്രിം കോടതിക്ക്‌ കൈമാറി. എയര്‍സെല്‍മാക്‌സിസ്‌ ഇടപാടുമായി ബന്ധപ്പെട്ട സിബിഐയുടെ റിപ്പോര്‍ട്ടുകളാണ്‌ ചിദംബരത്തിന്റെ വീട്ടില്‍ നിന്ന്‌ കണ്ടെത്തിയതെന്നാണ്‌ സൂചന.

എയര്‍സെല്‍മാക്‌സിസ്‌ ഇടപാടിനെ കുറിച്ച്‌ സിബിഐ അന്വേഷണം നടത്തി വരുന്നതിനിടയിലാണ്‌ ഇടപാടമായി ബന്ധപ്പെട്ട്‌ 2013 ല്‍ സിബിഐ തയ്യാറാക്കിയ കരട്‌ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ചിദംബരത്തിന്റെ ദില്ലിയിലെ വസതിയില്‍ നടത്തിയ റെയ്‌ഡിലാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കണ്ടെത്തിയത്‌. 

ജനുവരി 13 നാണ്‌ ദില്ലിയിലെ ജോര്‍ ബാഗിലെ ചിദംബരത്തിന്റെ വസതി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ റെയ്‌ഡ്‌ ചെയ്‌തത്‌. 2013 ഓഗസ്റ്റ്‌ ഒന്നിന്‌ ജസ്റ്റിസുമാരായ ജിഎസ്‌ സിംഗ്വി, കെഎസ്‌ രാധാകൃഷ്‌ണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്‌ മുമ്‌ബാകെ സിബിഐ സമര്‍പ്പിച്ച തത്സ്‌ഥിതി റിപ്പോര്‍ട്ടിന്റെ കരടാണ്‌ ചിദംബരത്തിന്റെ വസതിയില്‍ നിന്ന്‌ കിട്ടിയതെന്നാണ്‌ സൂചന.

ഈ കരട്‌ റിപ്പോര്‍ട്ടിന്‌ യഥാര്‍ത്ഥ റിപ്പോര്‍ട്ടുമായി ബന്ധമുണ്ടെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കണ്ടത്തിയ രേഖ മുദ്രവെച്ച കവറില്‍ സിബിഐ സുപ്രിം കോടതിക്ക്‌ കൈമാറിയിട്ടുണ്ട്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക