ടോറോന്റോ : കാനഡ സ്പിരിച്ച്വല്‍
ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1 നു ആരംഭിച്ച വാട്സ്ആപ് ബൈബിള്‍
ക്വിസ് രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ കാനഡയുടെ വിവിധ പ്രവിശ്യകളില്‍
നിന്ന് അറുപതോളം പേര് പങ്കെടുത്തു.
രണ്ടാം റൗണ്ടില്‍ സിമി മാത്യു കുരുവിള ( നയാഗര ) , സോമി ബിജു (ടോറോന്റോ )
സുമി ജെറി (ഹാമില്ട്ടണ്),ലീന അനില്‍ (ബ്രാംപ്ടണ്‍) എന്നിവരാണ്
മുന്നിട്ടു നില്കുന്നത്.
ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായാണ് മത്സരം
നടക്കുന്നത്. തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 8 മണിക്ക്
ഇടുന്ന ചോദ്യത്തിന് 10 വരെ ഉത്തരം പറയാന്‍ സാവകാശം ഉണ്ട്.
പാസ്റ്റര്‍ ജോബിന് പി മത്തായി ബൈബിള്‍ ക്വിസിനു നേതൃത്വം നല്കുന്നു.