Image

മാരാമണ്‍ മാര്‍ത്തോമ്മാ മഹായോഗം (ചാക്കോ ഇട്ടിച്ചെറിയ)

Published on 10 February, 2018
മാരാമണ്‍ മാര്‍ത്തോമ്മാ മഹായോഗം (ചാക്കോ ഇട്ടിച്ചെറിയ)
പമ്പാനദിയുടെ വിരിമാറില്‍
പണ്ടൊരുനൂറ്റാണ്ടിനു മുമ്പായ്
പൂര്‍വ പിതാക്കള്‍ കൊളുത്തിവച്ചൊരു
പാവനമാം സുവിശേഷം

പതഞ്ഞുപൊങ്ങി കുതിച്ചുപായും
പാടി കളകള ഗാനം
പരക്കെയമൃതം പകരും നാട്ടിനു
പകലിരവെന്ന്യേ നുനം

പാപികള്‍ ജീവിത ഭാരമകറ്റാന്‍
പങ്കിടുവാന്‍ കൃപ സ്‌നേഹം
പാവന സ്‌നേഹ,വിശുദ്ധി,വിമുക്തികള്‍
പാരിന് നല്‍കും നാമം

പവിത്രമാക്കാന്‍ ജീവിതമൊരുനാള്‍
പരനുടെ സവിധേ ചേരാന്‍
പതിതനു തങ്ങായ് തണലായ് നിത്യം
പരിചരണം നല്‍കീടാന്‍

പരമോന്നതനാം ദൈവത്തിന്‍ സുത
പരിമളമെങ്ങും വിതറാന്‍
പരിപാവനമാം ജീവിതമുലകില്‍
പാരം ശോഭിതമാക്കാന്‍

പകയില്ലാത്തൊരു ലോകം ഭൂവില്‍
പടുത്തുയര്‍ത്താന്‍ മേലില്‍
പാതകരാകും മര്‍ത്യരെയത്ഭുത
പാലകരായ്മാറ്റ്ടീടാന്‍

പാരിതിലെങ്ങും പകരാന്‍ ശാശ്വത
പുളകം ചാര്‍ത്തും വേദം
പുത്തന്‍ തലമുറയുയരുന്നിവിടെ
പുതിയൊരു ഗാനവുമായി

മാരമണ്ണിലെ മണ്ണിനുമുണ്ടാ
മൊരുപരിവര്‍ത്തന ഗാനം
മാനവ ജീവിത പരിണാമത്തിന്‍
മധുര മനോഹര ഗാനം!!!


* ഈ വര്‍ഷത്തെ മാരാമണ്‍ മഹായോഗം ഫെബ്രുവരി 11 നു ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക