Image

ഒറ്റ ദിനം കൊണ്ട്‌ സൂപ്പര്‍ താരമായി ഒരു അഡാര്‍ ലൗ നായിക പ്രിയ വാര്യര്‍

Published on 12 February, 2018
ഒറ്റ ദിനം കൊണ്ട്‌ സൂപ്പര്‍ താരമായി  ഒരു അഡാര്‍ ലൗ നായിക പ്രിയ വാര്യര്‍


തിരുവനന്തപുരം:  ഒരു പാട്ടിലൂടെ അന്തര്‍ദേശീയ തലത്തില്‍ പോലും സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്‌ ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയാ വാര്യര്‍.

മാണിക്യമലരായ പൂവി'ലൂടെ സൂപ്പര്‍ താരമായി മാറിയ പെണ്‍കുട്ടിക്ക്‌ അന്തര്‍ ദേശീയ തലത്തില്‍ തന്നെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്‌. ഒറ്റ ദിനം കൊണ്ട്‌ ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്‌ ഈ പതിനെട്ടുകാരി.

ഒറ്റ ദിവസം കൊണ്ട്‌ 6.06 ലക്ഷം പേരാണ്‌ പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടര്‍ന്നത്‌. പ്രിയക്ക്‌ മുന്നില്‍ അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറും രണ്ടാം സ്ഥാനത്ത്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്‌ ഉള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക