ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിമാരിലെ ശതകോടിശ്വരില്‍ ഒന്നാമന് ; പിണറായി 25 ആം സ്ഥാനത്ത്
Published on 13 February, 2018
രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തു വിവരകണക്കുകള്‍ പുറത്തു വന്നു. 177
കോടി രൂപ ആസ്തിയുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്
മുഖ്യമന്ത്രിമാരിലെ കുബേരന്. നൂറു കോടിക്കു മുകളില്‍ ആസ്തിയുള്ള രണ്ട്
മുഖ്യമന്ത്രിമാരാണ് ഇന്ത്യയില്‍ ഉള്ളത്. ചന്ദ്രബാബു നായിഡുവിന് പിന്നില്‍
രണ്ടാമന് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ്. 129 കോടി രൂപയാണ്
ഇദ്ദേഹത്തിന്റെ ആസ്തി
ആകെയുള്ള 31 മുഖ്യമന്ത്രിമാരില്‍ കേരള
മുഖ്യന് പിണറായി വിജയന് 25 ാം സ്ഥാനത്താണ്. ആസ്തി 1.07 കോടി രൂപ. 48 കോടി
രൂപയുടെ സ്വത്തുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മൂന്നാം
സ്ഥാനത്താണ്. പത്തു കോടിക്കും 50 കോടിക്കും ഇടയില്‍ ആസ്തിയുള്ള ആറു
മുഖ്യമന്ത്രിമാരും, ഒരു കോടിക്കും പത്തു കോടിക്കും ഇടയില്‍ ആസ്തിയുള്ള 17
മുഖ്യമന്ത്രിമാരും രാജ്യത്തുണ്ട്. ഒരു കോടിയില്‍ താഴെ സ്വത്തുള്ള ആറു
മുഖ്യമന്ത്രിമാര്‍ മാത്രമാണുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല