Image

'ജൂഡ്‌' നിവിന്‍ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന്‌ സണ്ണി വെയ്‌ന്‍

Published on 13 February, 2018
'ജൂഡ്‌' നിവിന്‍ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന്‌ സണ്ണി വെയ്‌ന്‍

നിവിന്‍ പോളി ചിത്രം ഹേയ്‌ ജൂഡ്‌ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്‌. പൃഥ്വിരാജുള്‍പ്പെടെ സിനിമാരംഗത്തെ ധാരാളം പേര്‍ ചിത്രത്തിലെ നിവിന്റെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്തെത്തി. ഇപ്പോഴിതാ നടന്‍ സണ്ണിവെയ്‌നും നിവിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുന്നു. 

ഹേയ്‌ ജൂഡ്‌ ഇതുവരെയുണ്ടായ സിനിമാ അനുഭവങ്ങളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണെന്നും നിവിന്‍ ഇതുവരെ ചെയ്‌തിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതാണ്‌ ജൂഡെന്നും സണ്ണി വെയ്‌ന്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക