Image

കിണര്‍'ന്റെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു

Published on 14 February, 2018
   കിണര്‍'ന്റെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു
 കൊച്ചി: എം എ നിഷാദ്‌ കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'കിണര്‍'ന്റെ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണറായ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലിലൂടെയാണ്‌ ട്രൈലെര്‍ പുറത്തിറക്കിയത്‌. തമിഴ്‌ ഭാഷയിലും ഈ ചിത്രം തീയേറ്ററുകളില്‍ എത്തും. 'കേണി' എന്നാണ്‌ തമിഴ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം - തമിഴ്‌ നാട്‌ അതിര്‍ത്തിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. 

ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്‌, രഞ്‌ജി പണിക്കര്‍, ജോയ്‌ മാത്യു, അനു ഹസന്‍ എന്നിവര്‍ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌.


ഡോ. അന്‍വര്‍ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. നൗഷാദ്‌ ഷെരീഫ്‌ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ എം ജയചന്ദ്രനാണ്‌. ഒരു ഗാനത്തിന്‌ കല്ലറ ഗോപനും ഈണം പകര്‍ന്നിട്ടുണ്ട്‌. പശ്ചാത്തല സംഗീതം ബിജിബാലിന്റെതാണ്‌. ഫ്രാഗ്രന്‍റ്‌ നേച്ചര്‍ ഫിലിം ക്രീയേഷന്‌സിന്റെ ബാനറില്‍ സജീവ്‌ പി കെയും ആന്‍ സജീവും ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.


ഒഫീഷ്യല്‍ ട്രൈലെര്‍ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍:

https://www.youtube.com/watch?v=Px1pn2e6cP0 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക