Image

മാണിക്യമലരായ ഗാനം: പിന്തുണ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു: ഷാന്‍ റഹ്മാന്‍

Published on 15 February, 2018
മാണിക്യമലരായ ഗാനം: പിന്തുണ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു: ഷാന്‍ റഹ്മാന്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രവുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.

ഷാന്‍ റഹ്മാന്റെ ഫെയ്ബുക്ക് പോസ്റ്റ്

മാണിക്യമലരായ പൂവിയ്ക്ക് ജനങ്ങള്‍ നല്‍കിയ പ്രതികരണം ഏറെ സന്തോഷിപ്പിക്കുന്നതാണ്. നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താനല്ല ഞങ്ങള്‍ ഈ പാട്ട് ചെയ്തത് എന്ന് മനസ്സിലാക്കിയതിന് നന്ദി. അഡാര്‍ ആയതില്‍ നന്ദി. അഞ്ച് ദിവസം കൊണ്ട്. 20 ലക്ഷമാണ് യൂട്യൂബിലെ വ്യൂ. ഈ പാട്ട് ഒരു ഹിറ്റല്ലായിരുന്നുവെങ്കില്‍ ആരും ഒരു പ്രശ്നവും ഉണ്ടാക്കില്ല.

അത് പരസ്യത്തിന് വേണ്ടി ഉണ്ടാക്കിയ വിവാദമാണ് എന്ന് പറയുന്നവരോട് ഞാന്‍ ഒരു കാര്യം പറയുകയാണ്. ഞങ്ങള്‍ക്ക് തന്നെ ഞങ്ങള്‍ക്ക് എതിരെ ജാമ്യമില്ലാ വാറന്റെ പുറപ്പെടുവിക്കാന്‍ കഴിയില്ല. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഈ ഗാനം സഞ്ചരിച്ചു കഴിഞ്ഞു.

ഇന്നലെ രാത്രിവരെ പാട്ട് നീക്കം ചെയ്യണമെന്ന് കരുതിയിരുന്നു. കാരണം ഞങ്ങള്‍ക്ക് ആരെയും വേദനിപ്പിക്കേണ്ട. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കാക്കോത്തികാവിലെ അപ്പുപ്പന്‍ താടി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഞങ്ങളുടെ പ്രിയപ്പെട്ട നിര്‍മാതാവിന് ഒരു പ്രശ്നവും ഉണ്ടാകരുത് എന്ന് മാത്രമേ ഇപ്പോള്‍ കരുതിയുള്ളൂ. അതുകൊണ്ടാണ് പാട്ട് നീക്കം ചെയ്യണമെന്ന് വിചാരിച്ചത്. മാത്രമല്ല ഒമറിന് ചിത്രത്തിന്റെ ബാക്കി ഭാഗം ചിത്രീകരിക്കാനുണ്ട്. ഒരു സംഘര്‍ഷവുമില്ലാതെ ഒമറിന് ചിത്രം പൂര്‍ത്തിയാക്കണം. അതുകൊണ്ടാണ് തിടുക്കത്തില്‍ അങ്ങനെ ഒരു തീരുമാനം എടുത്തത്. പക്ഷേ ഞങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എല്ലാവര്‍ക്കും നന്ദി.


 ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനും ചിത്രത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കുമെതിരേ ഹൈദരാബാദില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.


സെക്ഷന്‍ 295 എ പ്രകാരം ഫലക്‌നുമ പൊലീസാണ്‌ ഒമറിനെതിരെ കേസെടുത്തിരിക്കുന്നത്‌. മുഹമ്മദ്‌ അബ്ദുള്‍ മുഖീത്‌ ഖാന്‍ എന്നയാളും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുമാണ്‌ പരാതി നല്‍കിയതെന്ന്‌ ഹൈദരാബാദ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ വി. സത്യനാരായണ പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ്‌ നബിയേയും അദ്ദേഹത്തിന്റെ ഭാര്യ ഖദീജബീവിയേയും അപമാനിക്കുന്ന വരികളാണ്‌ പാട്ടിലേതെന്ന്‌ ഇവര്‍ പരാതിയില്‍ പറയുന്നു.

മലയാളത്തിലെ വരികള്‍ മനസ്സിലാക്കിയിരുന്നില്ലെന്നും പിന്നീട്‌ പരിഭാഷപ്പെടുത്തിയപ്പോഴാണ്‌ പ്രവാചകന്റെ ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശം മുസ്ലീം വികാരത്തെ വ്രണപ്പെടുത്തിയതാണെന്ന്‌ മനസിലായതെന്ന്‌ ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ഗാനവും അതിന്റെ ഇംഗ്ലീഷ്‌ പരിഭാഷയും പരാതിക്കൊപ്പം ഇവര്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ്‌ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക