Image

ധനുഷിന്റെ ഹോളിവുഡ്‌ സിനിമയുടെ ട്രെയിലര്‍ പുറത്ത്‌

Published on 16 February, 2018
 ധനുഷിന്റെ ഹോളിവുഡ്‌ സിനിമയുടെ ട്രെയിലര്‍ പുറത്ത്‌


ധനുഷിന്റെ 'ദി എക്‌സ്‌ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ്‌ എ ഫകീര്‍' എന്ന ഹോളിവുഡ്‌ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ധനുഷിന്റെ ആദ്യ ഹോളിവുഡ്‌ ചിത്രമാണ്‌ 'ദി എക്‌സ്‌ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ്‌ എ ഫകീര്‍'. കെന്‍ സ്‌കോട്ട്‌ സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്‌ന്‍ പ്യുര്‍ടൊലസിന്‍റെ നോവല്‍ അടിസ്ഥാനമാക്കിയാണ്‌ നിര്‍മ്മിക്കുന്നത്‌.

ഇംഗ്ലീഷിലും ഫ്രഞ്ചിലും റിലീസ്‌ ചെയ്യുന്ന ചിത്രം കോമഡിഅഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്നു. ഇറ്റലി, ഫ്രാന്‍സ്‌, ലിബിയ, ബെല്‍ജിയം, ഇന്ത്യ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ നടന്നിരിക്കുന്നത്‌. ധനുഷ്‌, ബെര്‍നീസ്‌ ബെജോയ്‌, എരിന്‍ മൊരിയാര്‍ട്ടി തുടങ്ങി താരങ്ങളും അണിനിരക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക