സണ്ണിവെയ്ന് പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ
ഫസ്റ്റ് ലുക് പോസ്റ്ററെത്തി, നിവിന്‍ പോളിയാണ് തന്റെ ഫെയ്സ്ബുക്കിലൂടെ
പോസ്റ്റര്‍ പങ്കു വെച്ചത്. ഫ്രഞ്ച് വിപ്ലവത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ
പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.
1966
കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമയൊരുക്കുന്നത്. ഈ കാലത്തെ രാഷ്ട്രീയ
സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തില്‍
അവതരിപ്പിക്കുന്നു.