Image

ലോക റിക്കാര്‍ഡ് നേടിയ മീഡിയ പ്ലസ് ടീമിനെ ആദരിച്ചു

Published on 22 February, 2018
ലോക റിക്കാര്‍ഡ് നേടിയ മീഡിയ പ്ലസ് ടീമിനെ ആദരിച്ചു

ദോഹ: ലോകത്തെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി പ്രസിദ്ധീകരിച്ച് യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ അംഗീകാരം നേടിയ മീഡിയ പ്‌ളസ് ടീമിനെ മാനേജ്‌മെന്റ് ആദരിച്ചു. 

ദോഹ ഗ്രാന്‍ഡ് ഖത്തര്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഷുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഖത്തറില്‍ നിന്നും ഇതാദ്യമായാണ് ഒരു ബിസിനസ് സ്ഥാപനം ഇത്തരം അംഗീകാരം നേടുന്നത്. ഇത് തന്റെ ഗ്രൂപ്പിന് മൊത്തം അഭിമാനകരമാണെന്ന് അക്കോണ്‍ ഗ്രൂപ്പ് വെഞ്ച്വഴ്‌സ് ചെയര്‍മാന്‍ കൂടിയായ ഷുക്കൂര്‍ പറഞ്ഞു. 

എതു മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുന്‌പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് മീഡിയ പ്‌ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുള്ള വടക്കാങ്ങര പറഞ്ഞു. ഇത് മീഡിയ പ്‌ളസ് ടീമിന്റെ വിജയമാണെന്നും ഓരോ ടീമംഗവും പ്രത്യേകം അനുമോദനമര്‍ഹിക്കുന്നു. അവാര്‍ഡുകളും അംഗീകാരങ്ങളും ഞങ്ങളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്തുയരുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അമാനുള്ള കൂട്ടിചേര്‍ത്തു.

ഉപഭോക്താക്കളുടെയും സംരംഭകരുടെയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്ത് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ല്‍ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനും വന്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓണ്‍ലൈന്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പ് സ്‌റ്റോര്‍ എന്നിവയിലും ലഭ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക