Image

കോളേജ് പ്രിപ്പറേഷന്‍ സെമിനാര്‍ ഫെബ്രുവരി 24 ന് റ്റാമ്പായില്‍

Published on 22 February, 2018
കോളേജ് പ്രിപ്പറേഷന്‍ സെമിനാര്‍ ഫെബ്രുവരി 24 ന് റ്റാമ്പായില്‍
റ്റാമ്പാ : ഹൈസ്കൂള്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം നേടുവാന്‍ വേണ്ടി മികച്ച കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുവാന്‍ സഹായകരമാകുന്ന സെമിനാര്‍ ഫെബ്രുവരി 24 ന് ഉച്ചകഴിഞ്ഞ് 2.30 ന് എം.എ.സി.എഫ് കേരളാ സെന്ററില്‍ നടക്കും.

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ പ്രൊഫസറായി ജോലി ചെയ്യുന്ന ഡോക്ടര്‍ ബാബു തോമസ് ആണ് സെമിനാര്‍ അവതരിപ്പിക്കുന്നത്. ഡോക്ടര്‍ ബാബു തോമസ് കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് വെള്ളി മെഡലോടു കൂടിയാണ് രസതന്ത്രത്തില്‍ ബി ടെക് കരസ്ഥമാക്കിയത്. അമേരിക്കയിലെത്തിയ ശേഷം എം.എസും, പി.എച്ച്.ഡിയും കരസ്ഥമാക്കിയ ഡോക്ടര്‍ ബാബു തോമസ് കഴിഞ്ഞ 16 വര്‍ഷമായി യൂണിവേഴ്‌സിറ്റി അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.

കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ സെമിനാര്‍ നാലു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.

Choosing a career path (What do you want to be when you grow up?)
Preparing for college (What to do when you are in high school?)
Selecting and appying for college (What college is best for you?)
Paying for college (How to get the money you need?)

When : Saturday February 24 th
Time : 2.30 PM to 5.00 PM
Where: MACF Kerala Center, 606 Lenna Ave, Seffner, FL 33584

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡാ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാദര്‍ സിറില്‍ ഡേവി – 718 930 0431, ബാബു ഏടനാട്ട് – 516 263 0965, ജേക്കബ് തൈക്കൂട്ടത്തില്‍ – 813 816 4228
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക