Image

ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ബില്ലിഗ്രഹാം അനുസ്മരണം ഫെബ്രു 27 നു

പി. പി. ചെറിയാന്‍ Published on 23 February, 2018
ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ബില്ലിഗ്രഹാം   അനുസ്മരണം ഫെബ്രു 27 നു
ലോകമെങ്ങും സഞ്ചരിച്ചു  സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കുക എന്ന െ്രെകസ്തവ  ദൗത്യം എഴുപതു വര്‍ഷകാലം വിജയകരമായി പൂര്‍ത്തീകരിച്ചു നിത്യതയിലേക്കു പ്രവേശിച്ച ഇരുപതാം നൂറ്റാണ്ടിലെ  ലോക പ്രശസ്ത സുവിശേഷകന്‍  ബില്ലി ഗ്രഹാമിനെകുറിചുള്ള  സ്മരണകള്‍ പങ്കുവെക്കുന്നതിനു ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ബില്ലിഗ്രഹാം അനുസ്മരണ   സമ്മേളനം ഫെബ്രു 27 നു സംഘടിപ്പിക്കുന്നു 

അനുസ്മരണത്തിനു ശേഷം ന്യൂയോര്‍ക് സെയ്ന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച വികാരി ധ്യാന പ്രസംഗം നടത്തുന്നതായിരിക്കും 
വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളിലും ,വിശ്വാസങ്ങളിലും  കഴിയുന്നവരുടെ മാനസികവും, ശാരീരികവും, കുടുംബപരവുമായ പ്രശ്ണ്ടനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു. 

അനുസ്മരണത്തിനു ശേഷം ന്യൂയോര്‍ക് സെയ്ന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച വികാരി റെവ: ബി മാത്യു   ധ്യാന  പ്രസംഗം നടത്തുന്നതായിരിക്കും 

വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. അനുസ്മരണ   സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും  സന്ദേശം ശ്രവിച്ചു  അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ucmprayerline@gmail.com, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.

ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ബില്ലിഗ്രഹാം   അനുസ്മരണം ഫെബ്രു 27 നു
ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ബില്ലിഗ്രഹാം   അനുസ്മരണം ഫെബ്രു 27 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക