Image

ശ്രീദേവിയുടെ വിയോഗത്തില്‍ പിണക്കം മറന്ന്‌ അര്‍ജുന്‍ കപൂര്‍, ജാന്‍വിയെ ആശ്വസിപ്പിച്ചു

Published on 27 February, 2018
 ശ്രീദേവിയുടെ വിയോഗത്തില്‍ പിണക്കം മറന്ന്‌ അര്‍ജുന്‍ കപൂര്‍, ജാന്‍വിയെ  ആശ്വസിപ്പിച്ചു
നടി ശ്രീദേവിയുടെ വിയോഗത്തില്‍ പിണക്കം മറന്ന്‌ അര്‍ജുന്‍ കപൂറും . ശ്രീദേവിയുടെ ഭര്‍ത്താവ്‌ ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകനാണ്‌ അര്‍ജുന്‍ കപൂര്‍. ബോണി കപൂറിന്റെ ആദ്യ ഭാര്യയും തന്റെ അമ്മയുമായ മോനയുടെ വിവാഹ ജീവതം തകരാന്‍ കാരണം ശ്രീദേവിയാണെന്ന്‌ ബോളിവുഡ്‌ താരമായ അര്‍ജുന്‍ കപൂര്‍ വിശ്വസിച്ചിരുന്നു.

പക്ഷേ ശ്രീദേവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ്‌ പിണക്കം മറന്ന്‌ അര്‍ജുന്‍ കപൂര്‍ ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു. അര്‍ധസഹോദരിയായ ജാന്‍വിയെ നേരില്‍ കണ്ട്‌ അര്‍ജുന്‍ ആശ്വസിപ്പിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക