Image

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വനിതാദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിജി അലക്‌സ് Published on 05 March, 2018
ചിക്കാഗോ മലയാളീ അസോസിയേഷന്‍  വനിതാദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദ്ദേശീയ വനിതാദിനം ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജോലിയുടെ മറ്റുത്തരവാദിത്വങ്ങളിലും മുഴുകി തിരക്കുപിടിച്ചോടുന്ന നമ്മുടെ വനിതകളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനും സ്‌കൂള്‍ കോളേജ്  കാലങ്ങളിലെ ക്യാമ്പസ് മത്സരങ്ങളുടെ സ്മരണകളെ പുനര്‍ജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിവിധ മത്സരങ്ങള്‍ നടത്തുന്നത്. ഈ വരുന്ന മാര്‍ച്ച് 10-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ ആകര്‍ഷകവും വ്യത്യസ്തവുമായ മത്സരങ്ങളോടെയാണ് വനിതാദിനം ആഘോഷിക്കുന്നത്. രണ്ട് മണിമുതല്‍ വിവിധയിനങ്ങളിലുള്ള മത്സരങ്ങള്‍ നടക്കുന്നു. ഹെയര്‍ സ്റ്റൈലിംഗ്, വെജിറ്റബിള്‍ ഫ്രൂട്ട് കാര്‍വിംഗ്, സാലഡ് ഷെഫ്, സിംഗിംഗ് എന്നിവയാണ് തുടക്കത്തില്‍ നടക്കുന്ന മത്സരങ്ങള്‍. ''കുടുംബമൂല്യങ്ങളും സാമ്പത്തിക നേട്ടവും''  എന്ന വിഷയത്തെ  ആസ്പദമാക്കി ഡിബേറ്റും,  സ്ത്രീ സമത്വം- സ്ത്രീയുടെ പങ്ക്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരവും നടത്തുന്നു. 

25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ മലയാളി നേഴ്‌സുമാരെ തദവസരത്തില്‍ ആദരിക്കുന്നതായിരിക്കും. വിമന്‍സ് ഫോറം ചിക്കാഗോയുടെ ചരിത്രത്തിലാദ്യമായി ഫ്‌ളവേഴ്‌സ് ചാനലുമായി ചേര്‍ന്ന് സൂപ്പര്‍മാം മത്സരം നടത്തുന്നു. പ്രായവ്യത്യാസമില്ലാതെ അമ്മമാര്‍ക്ക് പങ്കെടുക്കുവാനായി സാഹചര്യമൊരുക്കിക്കൊണ്ട് നടത്തുന്ന ഈ വ്യത്യസ്തവും ആകര്‍ഷകവുമായ മത്സരം ശ്രദ്ധയാകര്‍ഷിക്കത്തക്കതാണ്. വൈകുന്നേരം പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ശ്രീമതി ജോമോള്‍ ചെറിയത്തില്‍ മുഖ്യാതിഥിയായിരിക്കും. കുടുംബജീവിതത്തിന്റെ നടുംതുണാകുമ്പോഴും സാമൂഹികമായ ഉത്തരവാദിത്വങ്ങളും ജോലിയുടെ ചുമതലകളും പൂര്‍ണ്ണമായ മനസാന്നിദ്ധ്യത്തോടെ നിര്‍വഹിക്കുന്ന വനിതകളെ ലോകത്തിന്റെ പലഭാഗത്തും മനപൂര്‍വ്വമായോ അല്ലാതെയോ തിരസ്‌ക്കരിക്കുന്ന കാഴ്ച സാധാരണമാണ്. ഒരു സമയത്ത് എന്റെ മാത്രം അമ്മ എന്ന് വാശിപിടിച്ച് കരഞ്ഞിരുന്ന മക്കള്‍ പിന്നീട് അതേ അമ്മയെ ശല്യമായിക്കരുതി ഉപേക്ഷിക്കുന്ന കാഴ്ചയും നമുക്കുണ്ട്. ഈ വനിതാദിനം ലോകമെമ്പാടുമുള്ള സ്ത്രീകളുടെ കഠിനാദ്ധ്വാനത്തിന് ഒരു അഭിവാദനം അര്‍പ്പിച്ചുകൊണ്ട് നമുക്കും ആഘോഷിക്കാം. ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം ഏറെ സന്തോഷത്തോടെ അതിലും നിറഞ്ഞ സ്‌നേഹത്തോടെ ഓരോരുത്തരെയും ഈ ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബിള്‍ ഫിലിപ്പ് (630 697 2241), ഷിജി അലക്‌സ് (224 436 9371), സിമി ജെസ്റ്റോ ജോസഫ് (773 677 3225), ലിജി ഷാബു മാത്യു (630 730 6221), മേഴ്‌സി കളരിക്കമുറി (224 766 9441), ബിനി അലക്‌സ് തെക്കനാട്ട് (847 962 7153), ടിനാ സിബു കുളങ്ങര (224 425 3592), ചിന്നമ്മ സാബു (224 475 2866), അന്‍ഷ ജോയി അമ്പേനാട്ട് (630 401 2489).

റിപ്പോര്‍ട്ട്: ഷിജി അലക്‌സ്

ചിക്കാഗോ മലയാളീ അസോസിയേഷന്‍  വനിതാദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Womens Forum Leaders
ചിക്കാഗോ മലയാളീ അസോസിയേഷന്‍  വനിതാദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Renjan Abraham - President
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക