Image

ഈ വനിതാ ദിനത്തില്‍ (ആനി ലിബു)

Published on 08 March, 2018
ഈ വനിതാ ദിനത്തില്‍ (ആനി ലിബു)
ഇന്ന് ലോകമെങ്ങും വതിനാദിനം ആഘോഷിക്കുന്ന ഈ വേളയില്‍, മാറി വരുന്ന സ്ത്രീ സങ്കല്‍പ്പങ്ങളെക്കുറിച്ച് ഞാന്‍ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിക്കുന്നു. അമ്മയും, ഭാര്യയും, സഹോദരിയും, കാമുകിയും എന്നു വേണ്ട, സ്ത്രീയുടെ സാന്നിധ്യം വിവിധ രൂപത്തില്‍ എല്ലായിടത്തും നിങ്ങള്‍ കാണുന്നുണ്ട്. ഓരോ സ്ത്രീയും തന്റെ കടമകള്‍ നിര്‍വഹിക്കുന്നതിനായി പാടുപെട്ടുകൊണ്ടിരിക്കുന്നു.

ഇന്ന് ഈ ലോക വനിതാദിനത്തില്‍ നാം സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ചും, കഠിനാദ്ധ്വാനത്തെക്കുറിച്ചും, അവര്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചും നാം ഓര്‍ക്കേണ്ടതാണ്.

കുടുംബ സാമൂഹ്യ രംഗങ്ങളില്‍ എല്ലാവരുടേയും അഭിവൃദ്ധിക്കു വേണ്ടി പാടുപെടുന്ന ബഹുമാന്യരായ സ്ത്രീ സമൂഹത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

തൊട്ടില്‍ ആട്ടുന്ന കൈകളായിരിക്കും ലോകം ഭരിക്കുക എന്ന് മഹാകവി കുമാരനാശാന്റെ വീക്ഷണം ഇന്ന് അന്വര്‍ത്ഥമായിത്തുടങ്ങിയിരിക്കുന്നു.

ജോലിസ്ഥലത്തും, പൊതുപ്രവര്‍ത്തന രംഗത്തും, രാഷ്ടീയ സാമൂഹ്യ രംഗത്തും എല്ലാം സ്ത്രീകള്‍ അര്‍ഹിക്കുന്ന സ്ഥാനം ആവശ്യപ്പെടണം. അംഗീകാരമാണ് അവളുടെ മുന്നോട്ടുള്ള പ്രയാണത്തിന് നല്‍കാവുന്ന ഏറ്റവും മഹത്തായ പ്രചോദനം.

നേതൃത്വ നൈപുണ്യത്തില്‍ സ്ത്രീ പുരുഷ ഭേദം ഇല്ലെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. മികച്ച വനിതാ പ്രധാനമന്ത്രിമാരും പ്രസിഡണ്ടുമാരും സ്ത്രീ ഒരു തരത്തിലും രണ്ടാം സ്ഥാനത്ത് തുടരാന്‍ വിധിക്കപ്പെട്ടവളല്ല എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ മനസ്സിലാക്കിയ ചില വസ്തുതകള്‍ നിങ്ങളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ചെയ്യുന്നതെന്തും പൂര്‍ണ്ണമായ ആത്മവിശ്വാസത്തോടെ ചെയ്യുക. ചെയ്യുന്ന ജോലി മറ്റാരെക്കാളും മികച്ച രീതിയില്‍ ചെയ്തു തീര്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്ത് മുന്നേറുക. വിജയം നിങ്ങളുടേത് മാത്രമായിരിക്കും.
ഈ വനിതാ ദിനത്തില്‍ (ആനി ലിബു)
ഈ വനിതാ ദിനത്തില്‍ (ആനി ലിബു)
ഈ വനിതാ ദിനത്തില്‍ (ആനി ലിബു)
Join WhatsApp News
Friend 2018-03-08 10:37:48
Aha, etheppo? 
Welcome to US malayalee leaders club 
Amerikkan Mollaakka 2018-03-08 11:17:27
എല്ലാവരും മൊഞ്ചത്തികൾ. ഞമ്മക്ക് ഒരു പഴയ പാട്ട് ഓർമ്മ വരുന്നു " കണ്ണാടി പോലെ മിന്നും കാഞ്ചീപുരം സാരി ചുറ്റി, അന്നം പോൽ നടന്നു പോകും അഭിരാമി ...വിരോധമൊന്നും തോന്നരുത്. ഒരു തമാശക്ക്.. എയ്തിയതാണ്. ഞങ്ങൾ മുസ്ലീമുകൾ ഇടത്തോട്ടാണ് മുണ്ട് ഉടുക്കുക .. എന്നാൽ ഞമ്മടെ കോളേജ് പഠന കാലത്ത് ഞമ്മള് ഹിന്ദുക്കളെപോലെ വലത്തോട്ടു മുണ്ട് ഉടുത്ത്  മുസ്ലീമാണെന്നറിയാതിരിക്കാൻ കാരണം ഭൂരിപക്ഷം ഹിന്ദു പെണ്കുട്ടികളായിരുന്നു.ആ പാട്ടും പാടി കോളേജ് കുമാരിമാരുടെ പുറകെ നടന്നത് നിങ്ങൾ ഒത്തിരി സുന്ദരിമാരെ കണ്ടപ്പോൾ ഓർത്തു പോയി. ഞമ്മടെ മനസ്സിലും ഒരു മാരമകോത്സവ ത്തിന്  തേരോട്ടം.
Vanitha Snehi 2018-03-08 16:36:09
Puthiya avatharangal. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക