Image

ഇരുനൂറാമതു രാജ്യാന്തര പ്രയര്‍ ലൈന്‍ സമ്മേളനം മാര്‍ച്ച് 13 ചൊവ്വാഴ്ച

പി.പി.ചെറിയാന്‍ Published on 11 March, 2018
ഇരുനൂറാമതു രാജ്യാന്തര പ്രയര്‍ ലൈന്‍ സമ്മേളനം മാര്‍ച്ച് 13 ചൊവ്വാഴ്ച
രാജ്യാന്തര പ്രയര്‍ ലൈന്‍ ഇരുനൂറാമതു സമ്മേളനം മാര്‍ച്ച് 13 ചൊവ്വാഴ്ച നടക്കുന്നതാണെന്നു സംഘടകര്‍ അറിയിച്ചു. 

സുവിശേഷ പ്രാസംഗീകാനും ,ദൈവ വചന പണ്ഡിതനുമായ കനേഡിയന്‍ മാര്‍ത്തോമാ ഇടവക വികാരി റവ ഷിബു സാമുവേല്‍(ടൊറന്റോ ) അച്ഛനാണ് മുഖ്യപ്രഭാഷണം നല്‍കുന്നത് .വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.

കഴിഞ്ഞ സമ്മളനങ്ങളില്‍ വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കിയിരുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.മാര്‍ച്ച് 13 ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-641-715-0665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ucmprayerline@gmail.com, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക