Image

പമ്പയുടെ ജീവകാരുണ്യ പദ്ധതി കുട്ടനാട്ടിലെ കരുമാടി സ്കൂളില്‍ യാഥാര്‍ത്ഥ്യമായി

(ജോര്‍ജ്ജ് ഓലിക്കല്‍) Published on 13 March, 2018
പമ്പയുടെ ജീവകാരുണ്യ പദ്ധതി കുട്ടനാട്ടിലെ കരുമാടി സ്കൂളില്‍ യാഥാര്‍ത്ഥ്യമായി
ഫിലാഡല്‍ഫിയ: പമ്പമലയാളി അസ്സോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കരുമാടിയിലുള്ള സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനുമായി പമ്പയുടെ ജീവകാരുണ്യനിധിയില്‍ നിന്ന് ഊട്ട്പുര നിര്‍മ്മിച്ചു നല്‍കി.

പമ്പയുടെ ഭാരവാഹികള്‍ ഫൊക്കാനായുടെ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് നാട്ടിലെത്തി പ്രകൃതിരമണീയമായ കുട്ടനാടന്‍ കായലിലൂടെ യാത്രചെയ്യ്ത് പമ്പയുടെ ഭാരവാഹിയായ മോഡിജേക്കബിന്റെ ഭവന സന്ദര്‍ശന വേളയിലാണ് കരുമാടി സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആന്‍സിമോള്‍ ജേക്കബ് സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന കരുമാടി സ്കൂളില്‍ ഉച്ചഭക്ഷണ സൗകര്യം ഒരുക്കുന്നതിന് ഊട്ട്പുര എന്ന ആശയം പമ്പ ഭാരവാഹികളുടെ മുമ്പാകെ അവതരിപ്പിച്ചത്. പമ്പ ആ അഭ്യര്‍ത്ഥന സ്വീകരിച്ച് ഫിലാഡല്‍ഫിയായില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ 2017-ല്‍ പമ്പയുടെ പ്രസിഡന്റായിരുന്ന അലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്‍ട് സമാഹരണം നടത്തി പണം നാട്ടിലെത്തിച്ചു. ചുരുങ്ങിയ കാലയളവില്‍ കരുമാടിസ്കൂള്‍ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തില്‍ പമ്പയുടെയും കരിമാടിസ്കൂള്‍ പി.റ്റി.എയുടെയും സംയുക്തസഹകരണത്തോടെ പണി പുര്‍ത്തികരിച്ച് കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി തുറന്നുകൊടുത്തു.

ജീവകാരൂണ്യപ്രവര്‍ത്തനമേഖലകളില്‍ ഏറെ തട്ടിപ്പുകള്‍ നടക്കുന്ന ഈകാലഘട്ടത്തില്‍ പമ്പ പോലുള്ള സാമൂഹ്യസംഘടനകള്‍ ആവശ്യങ്ങള്‍ കണ്‍ട്‌റിഞ്ഞു പ്രവര്‍ത്തിക്കുന്നതില്‍ നന്ദിയുംസന്തോഷവുമുണ്‍ടെന്ന് ഊട്ടുപ്പുരയുടെ ഉത്ഘാടന വേളയില്‍ കരിമാടിസ്കൂള്‍ ഹെഡ്മിസ്ട്രസ് ആന്‍സിമോള്‍ ജേക്കബ് പറയുകയുണ്ടായി.

പമ്പയുടെ ജീവകാരുണ്യ പദ്ധതി കുട്ടനാട്ടിലെ കരുമാടി സ്കൂളില്‍ യാഥാര്‍ത്ഥ്യമായി
പമ്പയുടെ ജീവകാരുണ്യ പദ്ധതി കുട്ടനാട്ടിലെ കരുമാടി സ്കൂളില്‍ യാഥാര്‍ത്ഥ്യമായി
പമ്പയുടെ ജീവകാരുണ്യ പദ്ധതി കുട്ടനാട്ടിലെ കരുമാടി സ്കൂളില്‍ യാഥാര്‍ത്ഥ്യമായി
പമ്പയുടെ ജീവകാരുണ്യ പദ്ധതി കുട്ടനാട്ടിലെ കരുമാടി സ്കൂളില്‍ യാഥാര്‍ത്ഥ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക