Image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: ബിജെപിയുമായി സഹകരിക്കില്ലെന്ന്‌ ബിഡിജെഎസ്‌

Published on 14 March, 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: ബിജെപിയുമായി സഹകരിക്കില്ലെന്ന്‌ ബിഡിജെഎസ്‌


ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‌ ഒരുങ്ങുന്ന ബിജെപിക്ക്‌ കനത്ത തിരിച്ചടി നല്‍കി സഖ്യകക്ഷിയായ ബിഡിജെഎസ്‌. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന്‌ ബിഡിജെഎസ്‌ വ്യക്തമാക്കി. ഇന്ന്‌ ആലപ്പുഴയില്‍ ചേര്‍ന്ന ബിഡിജെഎസ്‌ സംസ്ഥാനനേതൃയോഗമാണ്‌ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്‌.

ബിഡിജെഎസ്‌ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ്‌ പാര്‍ട്ടി നിലപാട്‌ പ്രഖ്യാപിച്ചത്‌. വാഗ്‌ദാനം ചെയ്‌ത ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്ത ബിജെപിയുമായി സഹകരിക്കില്ലെന്ന്‌ തുഷാര്‍ വ്യക്തമാക്കി. ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം വിളിച്ചുചേര്‍ക്കുമെന്ന്‌ തുഷാര്‍ പറഞ്ഞു. ബിഡിജെഎസ്‌ തങ്ങളോടൊപ്പം നില്‍ക്കുമെന്ന്‌ ബിജെപി സംസ്ഥാനനേതൃത്വം ഒന്നടങ്കം വ്യക്തമാക്കിയതിന്‌ പിന്നാലെയാണ്‌ ബിഡിജെഎസിന്റെ നിലപാട്‌ വന്നിരിക്കുന്നത്‌.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈക്കലാക്കാന്‍ ഉറച്ച്‌ ഇറങ്ങുന്ന ബിജെപിക്ക്‌ വന്‍ തിരിച്ചടി ആയിരിക്കുകയാണ്‌ ബിഡിജെഎസ്‌ തീരുമാനം. ചെങ്ങന്നൂരില്‍ ശക്തമായ സാന്നിധ്യമുള്ള പാര്‍ട്ടിയാണ്‌ ബിഡിജെഎസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക