Image

മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയല്ല, റീപോസ്റ്റ്‌മോര്‍ട്ടം വേണമെന്ന്‌ കുടുംബം

Published on 16 March, 2018
 മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയല്ല, റീപോസ്റ്റ്‌മോര്‍ട്ടം വേണമെന്ന്‌ കുടുംബം
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം ഏറെ നാള്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. മിഷേലിന്റെത്‌ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിലെ സംശയം ഇനിയും ദൂരീകരിക്കാനായിട്ടില്ല. മിഷേല്‍ ആത്മഹത്യ ചെയ്‌തതാണ്‌ എന്ന്‌ പോലീസ്‌ പറയുമ്പോഴും അത്‌ വിശ്വസിക്കാന്‍ കുടുംബം തയ്യാറാല്ല. ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും മിഷേലിന്‌ ഇല്ലായിരുന്നു എന്നാണ്‌ കുടുംബം പറയുന്നത്‌.

മിഷേല്‍ മരിച്ച്‌ ഒരു വര്‍ഷത്തിനിപ്പുറം റീ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള സാധ്യതകള്‍ തേടുകയാണ്‌ കുടുംബം. 2017 മാര്‍ച്ച്‌ ആറാം തിയ്യതിയാണ്‌ കൊച്ചി കായലില്‍ മിഷേല്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്‌. മാര്‍ച്ച്‌ അഞ്ചിന്‌ വൈകിട്ട്‌ കോളേജ്‌ ഹോസ്റ്റലില്‍ നിന്നും പുറത്ത്‌ പോയ മിഷേലിനെ പിന്നെ സുഹൃത്തുക്കളും കുടുംബവും കാണുന്നത്‌ കൊച്ചി കായലില്‍ ചലനമറ്റ നിലയിലാണ്‌. ഗോശ്രീ പാലത്തില്‍ നിന്നും ചാടി മിഷേല്‍ ആത്മഹത്യ ചെയ്‌തു എന്നാണ്‌ പോലീസിന്റെയും െ്രെകംബ്രാഞ്ചിന്റേയും കണ്ടെത്തല്‍. എന്നാല്‍ ഇത്‌ വിശ്വസിക്കാന്‍ ഒരു വര്‍ഷത്തിനിപ്പുറവും മിഷേലിന്റെ കുടുംബം തയ്യാറല്ല.

 മിഷേലിന്റെത്‌ കൊലപാതകമാണ്‌ എന്ന വാദത്തില്‍ ഇവര്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌. മിഷേലിന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന ആവശ്യത്തിലാണ്‌ കുടുംബം.  മിഷേലിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ അച്ഛന്‍ ഷാജി വര്‍ഗീസ്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. മിഷേലിന്റെത്‌ ആസൂത്രിത കൊലപാതകമാണ്‌ എന്നും മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

 മകളെ എറണാകുളം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും വൈകിട്ട്‌ കാണാതായത്‌ മുതല്‍ കൊച്ചി കായലില്‍ മൃതദേഹം കണ്ടെടുത്തത്‌ വരെയുള്ള സംഭവങ്ങളില്‍ വ്യക്തത വരുത്താന്‍ സമഗ്രാന്വേഷണം വേണമെന്ന്‌ കുടുംബം ആവശ്യപ്പെടുന്നു. മിഷേലിന്റെ മരണം ആത്മഹത്യയെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസ്‌ ശ്രമിക്കുന്നുണ്ടെന്ന്‌ ഷാജി ചൂണ്ടിക്കാട്ടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക