Image

കഥാക്രുത്ത് എം.സുകുമാരന്‍ (76) അന്തരിച്ചു

Published on 16 March, 2018
കഥാക്രുത്ത് എം.സുകുമാരന്‍ (76) അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കഥാക്രുത്ത് എം.സുകുമാരന്‍ (76) അന്തരിച്ചു.

1976ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2006ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ട് തവണ തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി.

പാലക്കാട് ചിറ്റൂര്‍ സ്വദേസിയാണ്.1963 മുതല്‍ തിരുവനന്തപുരത്ത് ഏജീസ് ഓഫീസില്‍ ക്ലര്‍ക്കായിരുന്നു. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി.

നടന്‍ ശ്രീനിവാസന്‍ തുടക്കത്തില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്നായ സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ ചെറുകഥകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. പിതൃതര്‍പ്പണം, ശേഷക്രിയ, കഴകം തുടങ്ങിയവയാണ് പ്രധാന കഥകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക