Image

കുതുബ്‌ മിനാര്‍ വിഷ്‌ണു സ്‌തംഭമെന്ന്‌ ഹിന്ദു മഹാസഭ

Published on 19 March, 2018
കുതുബ്‌ മിനാര്‍ വിഷ്‌ണു സ്‌തംഭമെന്ന്‌ ഹിന്ദു മഹാസഭ
ആഗ്ര: കുതുബ്‌ മിനാര്‍ വിഷ്‌ണു സ്‌തംഭമെന്ന്‌ ഹിന്ദു മഹാസഭ. ഏഴ്‌ പള്ളികളും മുഗള്‍ കാലഘട്ടത്തിലെ നിര്‍മിതികളും ഹൈന്ദവ ക്ഷേത്രങ്ങളാണെന്നാണ്‌ ഹിന്ദു മഹാസഭവാദം. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന പുതിയ ഹിന്ദു കലണ്ടര്‍ സംഘടന പുറത്തിറക്കി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച താജ്‌മഹല്‍, ഹൈദരാബാദിലെ കുതുബ്‌ മിനാര്‍ ഉള്‍പ്പെടെയുള്ളവ ക്ഷേത്രങ്ങളായിരുന്നുവെന്നാണ്‌ വിവാദ കലണ്ടറിലെ വാദങ്ങള്‍.

താജ്‌മഹലിന്റെ കാര്യത്തില്‍ നേരത്തെ ഹിന്ദു മഹാസഭ നിരവധി തവണ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. താജ്‌മഹല്‍ തേജോ മഹാലയ ക്ഷേത്രമാണെന്നാണ്‌ വാദം.
Join WhatsApp News
മത ഭ്രാന്ത്‌ 2018-03-19 10:21:18

ലോകത്തു് ഏറ്റവും സന്തോഷമുള്ള ജനങ്ങൾ അധിവസിക്കുന്ന രാഷ്ട്രം ഫിൻലൻഡ്‌.രണ്ടാം സ്ഥാനം നോർവേയ്ക്ക്.കാരണം .....

ഇവിടങ്ങളിൽ മത മുണ്ട്‌.. ക്രിസ്ത്യൻ മതമാണ് ഭൂരിപക്ഷം.. 24 ശതമാനം മുസ്ലീം......പക്ഷെ ഞായറാഴ്ച പോലും ചർച്ചിൽ പോകുന്നവർ മൂന്ന് ശതമാനം മാത്രം.. അതും പ്രായമായവർ മാത്രം...
മസ്ജിദും ഉണ്ട്‌.. പക്ഷെ വെള്ളിയാഴ്ച്ച പോലും നിസ്ക്കരിക്കാൻ വളരെ കുറച്ച്‌ പേരെ ഉണ്ടാവൂ.. അതും ചെറുപ്പക്കാർ ആരും ഉണ്ടാവില്ല.. ഒരു വ്യക്തിയും മറ്റൊരു വ്യക്തിയുടെ കാര്യത്തിൽ ഇടപെടാൻ പോകുന്നില്ല.. അത്‌ കൊണ്ട്‌ തന്നെ ജയിലുകൾ അടച്ചുകൊണ്ടിരിക്കുന്നു...

ഏറ്റവും വലിയ വിരോധാഭാസം എന്താണെന്ന് വെച്ചാൽ നാലുവർഷം മുമ്പ് ജനതയിൽ എത്ര ശതമാനം യുക്തിവാദികൾ ആയി എന്ന് അറിയാൻ അവിടെ നടത്തിയ ഒരു അഭിപ്രായ സർവ്വേയിൽ അഞ്ചു ശതമാനത്തിൽ താഴെമാത്രമാണ് യുക്തിവാദികൾ അയിട്ടുളളത്‌.. അതിലും ഭൂരിഭാഗം പേരും ദൈവമേ ഇല്ല എന്ന് ഉറപ്പിച്ചു പറയാനും തയ്യാർ അല്ല. ദൈവം ഉണ്ടോ എന്ന് ഞങ്ങൾക്ക്‌ അറിയില്ല. അത്‌ കൊണ്ട്‌ ഇല്ല എന്നും ഉണ്ട്‌ എന്നും ഞങ്ങൾ പറയുന്നില്ല . അതാണ് വിദ്യാഭ്യാസത്തിന്റെയും അത്‌ മൂലം കിട്ടേണ്ട വിവേക ചിന്തയും ഉണ്ടായാൽ ഉളള ഗുണം...
അതായത്‌ ഈ രാജ്യങ്ങളിൽ ഉള്ള ജനതയിൽ 95 ശതമാനം പേരും ദൈവമുണ്ടെന്ന് കരുതുന്നവരാണ് .പക്ഷെ മതഭ്രാന്ത്‌ ഇല്ലാത്തവരുമാണ് .....

സംഘികളും സുഡാപ്പികളും നേരെ തിരിച്ചാണ് ..... ദൈവമുണ്ടോ ഇല്ലയോ എന്നൊന്നും അവർ ചിന്തിക്കുന്ന പോലും ഇല്ല.. പക്ഷെ മത ഭ്രാന്ത്‌ അത്‌ മാത്രം ഇഷ്ടം പോലെ തലച്ചോറിൽ കുത്തി നിറച്ചിട്ടും ഉണ്ട്‌..
©amaljith

George V 2018-03-19 11:12:54
മത ഭ്രാന്ത്, സ്വന്തം പേര് വെക്കാതെ ആണെങ്കിലും സത്യം വിളിച്ചു പറയാനുള്ള ആർജ്ജവത്തെ അഭിനന്ദിക്കുന്നു.
Periyar E V Ramaswamy 2018-03-19 12:34:23

"ബ്രാഹ്മണര്‍ ഈ ദേശത്തിന്‍റെ നേരവകാശികളല്ല.
നാടോടിസംഘങ്ങളായ അവര്‍
ഇന്ത്യയിലേക്ക്‌ വന്ന് നമ്മെ
തരംതാഴ്ന്നവരാക്കി മാറ്റി .
ജാതിയുടെപെരില്‍ അവര്‍ നമ്മെ
അധസ്ഥിതരെന്ന് വിളിച്ച് അപമാനിച്ചു.
ഹിന്ദുദേവാലയങ്ങളുടെ പരിസരങ്ങളില്‍ കാലുകുത്താനുള്ള അവകാശം നമുക്കുണ്ടായിരുന്നില്ല .
നമ്മുടെസ്പര്‍ശത്താല്‍ ദൈവത്തിന് കളങ്കമേല്‍ക്കുമെന്ന് അവര്‍ പറഞ്ഞു.
ശൂദ്രന് വിവാഹംകഴിക്കാന്‍ യാതൊരവകാശവുമില്ലെന്നു അവര്‍ ശഠിച്ചു.
ശൂദ്രനെന്നതിന്‍റെ അര്‍ത്ഥം
വേശ്യകളുടെമക്കള്‍ എന്നാണ്.
എല്ലാ ഹിന്ദുശാസ്ത്രങ്ങളും
നമ്മളെ ശൂദ്രവര്‍ഗമായിമാത്രം കാണുന്നു.
ഈ ഹൈന്ദവശാസ്ത്രങ്ങളെല്ലാം രചിച്ചത് ആരാണെന്നത് അജ്ഞാതമാണ്.
ഈ ശാസ്ത്രങ്ങളെല്ലാം എഴുതപ്പെടത് ആരാലാണെന്ന് അറിയുന്നവര്‍ ആരുമില്ല.
ഇത്രയും അപമാനകരവും വഞ്ചനാത്മകവുമായ മറ്റൊന്ന് ഈ ലോകത്തിലെവിടെയെങ്കിലുമുണ്ടോ?"

ഇത് പെരിയാര്‍ ഇ വി രാമസ്വാമി
നായക്കരുടെ വാക്കുകള്‍
ത്രിപുരയിലെ ലെനിന്‍ പ്രതിമക്ക് പിന്നാലെ
ഇദ്ദേഹത്തിന്‍റെ പ്രതിമകള്‍ തകര്‍ക്കുമെന്നാണ്
തമിഴ്നാട് സംഘികള്‍ ഇന്നലെ പ്രഖ്യാപിച്ചത്.
ഹിന്ദൂയിസത്തിനും അവരുടെ അബദ്ധജഡില
ദൈവ വിശ്വാസ പ്രമാണങ്ങളെയും
ചോദ്യം ചെയ്തുകൊണ്ടും നിഷേധിച്ചുകൊണ്ടും
ദ്രാവിഡര്‍ ഹിന്ദുക്കളല്ലെന്ന് തുറന്നടിച്ചുകൊണ്ടും
ദ്രാവിഡജനതയെ ഉല്‍ബുദ്ധരാക്കുവാന്‍ ശ്രമിച്ച
മഹാമാനീഷിയുടെ ഓര്‍മ്മകള്‍ പോലും
ബ്രാഹ്മണപടുക്കളെ വേട്ടയാടുന്നു.
ഇതൊക്കെ തിരിച്ചറിയാന്‍ കഴിയാതെപോകുന്നിടത്താണ്
നാം അടിമച്ചങ്ങല സ്വയം അണിയുന്നത്.
അടിമകളെ എന്നാണ് നിങ്ങള്‍ ഉണരുക

posted by andrew

SchCast 2018-03-19 13:11:26
The death bell of Indian democracy is ringing louder and clearer. We may have a democracy for name-sake but the essence (life) of it is being drained out. Lies and media frauds are increasingly the new normal of the day. Let me repeat after the previous commentator, "Oh you unfortunate down-trodden people who are denied justice constantly and increasingly, when will you break free of the chains of ignorance that binds you up?"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക