Image

ഹഡ്‌സന്‍വാലി മലയാളി അസോസിയേഷന്റെ കേസ് ഒത്തുതീര്‍പ്പിലേക്ക്

Published on 24 March, 2018
ഹഡ്‌സന്‍വാലി മലയാളി അസോസിയേഷന്റെ കേസ് ഒത്തുതീര്‍പ്പിലേക്ക്
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹഡ്‌സന്‍വാലി മലയാളി അസോസിയേഷനില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നിലനിന്നിരുന്ന ഭരണഘടനാ തര്‍ക്കം റോക്ക്‌ലാന്റ് കൗണ്ടി സുപ്രീം കോടതി ജഡ്ജി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പാകാന്‍ സാധ്യത. 

2018 മാര്‍ച്ച് 22നു കൂടിയ കോടതിയില്‍ പ്രധാന തര്‍ക്കവിഷയമായിരുന്ന സംഘടനയുടെ പുതിയ ഭരണഘടന ഇരുകൂട്ടരും അംഗീകരിച്ചു. അതിന്‍പ്രകാരം ഇരുവിഭാഗത്തിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ ഭരണസമിതി രൂപീകരിക്കാന്‍ ജഡ്ജി നിര്‍ദേശിക്കുകയും പ്രസിഡന്റ് ഇന്നസെന്റ് ഉലഹന്നാനും, ഭരണസമിതിയും ജഡ്ജിയുടെ നിര്‍ദേശത്തെ അംഗീകരിക്കുകയും സംഘടനയുടെ നിലനില്‍പ്പിനും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിട്ടുവീഴ്ചകള്‍ക്കു തയാറാവുകയും ചെയ്തു. 

മാര്‍ച്ച് 29 നു കൂടുന്ന കോടതിയില്‍ ഇതിനൊരു തീര്‍പ്പുണ്ടാകുമെന്നു കരുതുന്നതായി ഇന്നസെന്റ് ഉലഹന്നാന്‍ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക