Image

നോര്‍ത്ത് കാരോലിനയില്‍ സിറോ മലബാര്‍ കണ്‍വന്‍ഷന്റെ കിക്ക്ഓഫ്‌ നടന്നു

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 20 March, 2012
നോര്‍ത്ത് കാരോലിനയില്‍  സിറോ മലബാര്‍ കണ്‍വന്‍ഷന്റെ  കിക്ക്ഓഫ്‌ നടന്നു
റാലി : നോര്‍ത്ത് കരോലിനയുടെ തലസ്ഥാന നഗരമായ റാലിലുള്ള ലൂര്‍ദ് മാതാ സിറോ മലബാര്‍ കാത്തലിക് ഇടവകയില്‍ ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റായില്‍ നടക്കുന്ന ആറാമത് സിറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് വിജയകരമായി നടന്നു.

ഇടവക വികാരി ഫാ. അഗസ്റ്റിന് കിഴക്കേടം, കണവന്‍ഷന് ആഭിമുഖ്യം നല്‍കുന്ന അറ്റ്‌ലാന്‌റയിലെ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ നിന്നും എത്തിയ സിറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം അഗസ്തി , കണ്‍വീനര്‍മാരില്‍നിന്നും തോമസ് തോമസ് വടയില്‍ എന്നിവരും ഇടവകയിലെ കോ-ഓര്‍ഡിനേറ്ററുമാരായ സി ജെ തോമസ് , ബെന്നി ജോസഫ് തുടങ്ങിയവരും ചേര്‍ന്ന് നോര്‍ത്ത് കരോലിനയിലെ കിക്ക്-ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ നിരവധിയാളുകള്‍ രജിസ്റ്റര്‍ ചെയ്ത കിക്ക്-ഓഫ് മീറ്റിംഗിനു റാലിയിലെ വിശാസിസമൂഹത്തിന്റെ പൂര്‍ണ പിന്തുണയാണ് ലഭിച്ചത്. തങ്കച്ചന്‍ തോമസില്‍ നിന്നും റാലിയില്‍ നിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ കണ്‍വന്‍ഷന്‍ ടീമംഗങ്ങള്‍ സ്വീകരിച്ചു. ബിനോയ് , രാജു , ഫെലിക്‌സ് , ബിജു , മിഷേല്‍ , ജിമ്മി , ബെന്നി , ജോസ് , വില്‍സണ്‍, ശാന്തി , ആന്റണി തുടങ്ങിയവരും മീറ്റിംഗില്‍ നേതൃത്വമേകി.

വെബ്‌സൈറ്റ്
: www.smcatl2012.org

നോര്‍ത്ത് കാരോലിനയില്‍  സിറോ മലബാര്‍ കണ്‍വന്‍ഷന്റെ  കിക്ക്ഓഫ്‌ നടന്നു
നോര്‍ത്ത് കാരോലിനയില്‍  സിറോ മലബാര്‍ കണ്‍വന്‍ഷന്റെ  കിക്ക്ഓഫ്‌ നടന്നു
നോര്‍ത്ത് കാരോലിനയില്‍  സിറോ മലബാര്‍ കണ്‍വന്‍ഷന്റെ  കിക്ക്ഓഫ്‌ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക