കൊച്ചി: മലയാള സിനിമ
ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ശ്രീനിവാസ ന് - വിനീത്
ശ്രീനിവാസന് ചിത്രം 'അരവിന്ദന്റെ അതിഥികള്‍'ലെ ആദ്യ ഗാനം റിലീസ് ചെയ്തു. `കണ്ണേ
തായ് മലരേ` എന്ന ഈ ഗാനം അമ്മയുടെ മഹത്തായ സ്നേഹത്തെ കുറിച്ചാണ്.
വിനീത്
ശ്രീനിവാസന് ആലപിച്ചിരിക്കുന്ന ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഷാന്‍
റഹ്മാനാണ്. ഹരിനാരായണന് ബി കെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. 10 വര്‍ഷമായുള്ള
ഷാന്‍ റഹ്മാന് - വിനീത് ശ്രീനിവാസന് കൂട്ടുകെട്ട് കുറിക്കുന്ന ഗാനം കൂടിയാണ്
ഇത്.
എം മോഹനന് സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളില്‍
ശ്രീനിവാസന്, വിനീത് ശ്രീനിവാസന്, നിഖില വിമല്‍, അജു വര്‍ഗ്ഗീസ്, സലിം കുമാര്‍,
ഉര്‍വശി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത എന്നിവര്‍ അഭിനയിക്കുന്നുണ്ട്.
കഥയെഴുതിയി രിക്കുന്നത് രാജേഷ് രാഘവനാണ്.
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും
ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമും നിര്‍വഹിച്ചിരിക്കുന്നു . പതിയാര
എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബിഗ് ബാംഗ്
എന്റര്ടൈന്മെന്റ്സിന്റെയും ബാനറുകളി ല്‍ പ്രദീപ് കുമാര്‍ പതിയാരയും നോബിള്‍
ബാബു തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ്
ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.
`കണ്ണേ തായ് മലരേ` കാണുവാന്‍:
https://www.you tube.com/watch?v=fP5vMOWpWKo