ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹാനടിയുടെ ഡബ്ബിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന് ഡബ്ബിംഗ് നടക്കുന്നതിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു. തെലുങ്കില്‍ ആദ്യമായി ചെയ്യുന്ന ഡബ്ബിംഗിന് തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
ഇതാദ്യമായിട്ടാണ് ദുല്‍ഖര്‍ സല്മാന് തെലുങ്ക് ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നത്. സാവിത്രിയുടെ ബയോഗ്രഫിക്കല്‍ ഫിലിമായ നഹാനടി നടികര്‍ തിലകമെന്ന പേരില്‍ തമിഴിലും പുറത്തിറക്കുന്നുണ്ട്. ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.
നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യാനായാണ് പദ്ധതിയിടുന്നത്