Image

കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?- കോടിയേരി

Published on 27 March, 2018
കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?- കോടിയേരി
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആര്‍എസ് എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നെ എങ്ങിനെയാണ് ആര്‍എസ്എസിന്റെ ഐടി മിലന്‍ തലവനായ അമിത് മാളവ്യക്ക് തീയ്യതി ട്വീറ്റ് ചെയ്യാന്‍ സാധിച്ചത്?

ഇതൊക്കെ സാധിക്കുമെങ്കില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി കാണിക്കാനും ബിജെപിക്ക് സാധിക്കും. രാജ്യത്തെ ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ് ആര്‍ എസ്എസ് ബിജെപി സംഘപരിവാരമെന്നും കോടിയേരി ഫേസ്ബുക്കില്‍ പറയുന്നു.
കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?- കോടിയേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക