Image

പരാജിതരുടെ തീവണ്ടി (കവിത: ടി. എ. ശശി)

ടി. എ. ശശി Published on 29 March, 2018
 പരാജിതരുടെ തീവണ്ടി (കവിത: ടി. എ. ശശി)
 പരാജയം ഒരു പാതയാണ്
എവിടെ തീരുമെന്നറിയില്ല;
വേറൊരു പാതയോടും
ഉപമയുമില്ല.
 
മാതൃരാജ്യത്തോ അയല്‍രാജ്യത്തോ
തീവണ്ടിപ്പത അവസാനിക്കുന്നു.
 
പരാജിതരുടെ തീവണ്ടി
അതിര്‍ത്തികള്‍ ഭേദിക്കുന്നു.
 
ഒരു തീവണ്ടിമുറിയിലാണ്
നിന്നെ അവസാനമായ് കണ്ടത്
അതില്‍പ്പിന്നെയാണ് എന്റെ തീവണ്ടിക്കും
അതിര്‍ത്തിയില്ലാതായത്.
 
നിത്യവും തീവണ്ടിയില്‍ പോകുന്ന നീ
ഒരു ദിനം ഇറങ്ങുന്നേരം കാലുറയ്ക്കാതെ
പ്ലാറ്റ്‌ഫോമില്‍ വീണുരുണ്ട്
നെഞ്ചു പാളി തകരും
മരിക്കും.
 
പരാജിതരുടെ തീവണ്ടിയില്‍
നിത്യയാത്രികനാണ് ഞാനിപ്പോള്‍
ലോകം അടച്ചിട്ട മുറിയാണെങ്കില്‍
എന്റെ തീവണ്ടി അതിലും നില്‍ക്കില്ല;
പുതിയ മുറികളിലൂടെ പിന്നെയും ഓടും.
 
തെന്നിമറിയാതെ
മരണമെത്താതെ
പരാജിതരുടെ തീവണ്ടി
ഓടിക്കൊണ്ടേയിരിക്കുന്നു.


ടി. എ. ശശി  

 പരാജിതരുടെ തീവണ്ടി (കവിത: ടി. എ. ശശി)
Join WhatsApp News
കുതിരവട്ടം 2018-03-29 22:44:07
ആർക്കറിയാം ഇദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് !  വ്യക്തമായിട്ട് പറഞ്ഞാലല്ലേ മരുന്നു കുറിക്കാൻ പറ്റു 

ഹി ഹി ഹീ ഹീ ഹീ 
അവൾ 2018-03-29 23:20:47
ഇപ്പോൾ നിങ്ങൾ പറയുന്നു 
നിങ്ങളുടെ പരാജത്തിന്റെ 
കാരണം  എന്നെ തീവണ്ടിയിൽ 
കണ്ടതിൽ പിന്നെയാണെന്ന് 
അന്ന് നിങ്ങളെ തീവണ്ടിയിൽ 
കണ്ടതിൽ പിന്നെയാണ് 
എന്റെ പാളം തെറ്റിയത് 
ഞാൻ ഉരുണ്ടു വീണതും 
എന്റെ കമ്പാർറ്റുമെന്ന്ട് 
മുഴുവൻ ഇളകിയതും 
വായനക്കാരൻ 2018-03-29 23:41:09
ഇപ്പോൾ ഞങ്ങൾ ആരു പറയുന്നത് വിശ്വസിക്കണം ? നിങ്ങൾ പറയുന്നതോ അവള് പറയുന്നതോ ? അവള് പറയുന്നു നിങ്ങളാണ് അവളെ ഉരുട്ടി താഴെയിട്ടതെന്ന് . അമേരിക്കൻ മൊല്ലാക്ക ഇടപെടണം . ഒത്തിരി പ്രശ്നങ്ങൾ കയകാര്യം ചെയ്തിട്ടുള്ള ആളല്ലേ ? മൂന്ന് ബീവി മാരുള്ള മൊല്ലാക്ക . ഒന്നിനെ തൃപ്തിപ്പെടുത്താൻ വേറൊരുത്തിയെ  പാളം തെറ്റിച്ച അനുഭവം ഉണ്ടായിരിക്കും,  എന്നിട്ടും മൊല്ലാക്കയുടെ ട്രെയിൻ ഇപ്പോഴും പായുകയാണ് .  ചൂളം വിളിച്ച് 

കൂ കൂ തീവണ്ടി 
കൂകി പായും തീവണ്ടി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക