Image

റിലീസിന്‌ മുന്‍പേ നീരാളിയുടെ സാറ്റ്‌ലൈറ്റ്‌ അവകാശം വന്‍ തുകയ്‌ക്ക്‌ സ്വന്തമാക്കി സൂര്യ ടിവി

Published on 31 March, 2018
റിലീസിന്‌ മുന്‍പേ നീരാളിയുടെ   സാറ്റ്‌ലൈറ്റ്‌ അവകാശം വന്‍ തുകയ്‌ക്ക്‌ സ്വന്തമാക്കി സൂര്യ ടിവി


പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ്‌ നീരാളി. അജോയ്‌ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജിമോജിസ്റ്റായിട്ടാണ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നത്‌. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഡ്വെഞ്ചര്‍ ത്രില്ലര്‍ ആയിരിക്കും സിനിമയെന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്‌. ഈ വര്‍ഷം ജൂണില്‍ ചിത്രം റിലീസിനെത്തുമെന്നാണ്‌ സൂചന.

വിജയചിത്രത്തിന്‌ വേണ്ട ചേരുവകളെല്ലാം തന്നെ സിനിമയിലുണ്ടെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടേയും ആരാധകരുടേയും അവകാശവാദം. ഇപ്പോള്‍ റിലീസിന്‌ മുന്‍പേ തന്നെ സിനിമയുടെ സാറ്റ്‌ലൈറ്റ്‌ അവകാശം നേടിയിരിക്കുകയാണ്‌ സൂര്യ ടിവി. വലിയ തുകയ്‌ക്കാണ്‌ ചാനല്‍ സാറ്റ്‌ലൈറ്റ്‌ അവകാശം സ്വന്തമാക്കിയിരിക്കുന്നത്‌.

തുകയെ കുറിച്ചുള്ള വിവരങ്ങള്‍ ചാനല്‍ പുറത്ത്‌ വിട്ടിട്ടില്ലെങ്കിലും ഈയിടെ ഒരു മലയാള ചിത്രത്തിന്‌ ലഭിച്ച ഏറ്റവും കൂടുതല്‍തുകയായിരിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ചാനല്‍ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട്‌ വഴിയാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.
നദിയ മൊയ്‌തു, പാര്‍വതി നായര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ദിലീഷ്‌ പോത്തന്‍, നാസര്‍ തുടങ്ങി വലിയ താരനിരയാണ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക