Image

അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ അടിയന്തിര മേജര്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി

Published on 02 April, 2018
അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ അടിയന്തിര മേജര്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി

ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ അടിയന്തിര മേജര്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. ഹൃദയത്തിന്റെ വാല്‍വ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്കാണ് ഇപ്പോള്‍ മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍കൂടിയായ താരം വിധേയനായത്.

 
1997ല്‍ വാല്‍വ് മാറ്റിവയക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു അര്‍ണോള്‍ഡിന് ശസ്ത്രക്രിയ നടന്നതെന്നും അദ്ദേഹത്തിന്റെ വക്താവ് ഡാനിയല്‍ കെറ്റ്ച്ചല്‍ പറഞ്ഞു.

ലോകത്തിലെ തന്നെ മികച്ച ആക്ഷന്‍ ഹീറോ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക