Image

ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയില്‍ വാര്‍ഷിക ധ്യാനം

ജോസ്‌ കണിയാലി Published on 21 March, 2012
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയില്‍ വാര്‍ഷിക ധ്യാനം
ചിക്കാഗോ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവകയിലെ വാര്‍ഷിക ധ്യാനം മാര്‍ച്ച്‌ 22 മുതല്‍ 25 വരെ നടത്തപ്പെടും. ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ മുന്‍ ഡയറക്‌ടര്‍ ഫാ. ജോസഫ്‌ ഉപ്പാണി, തൂവാനിസാ ധ്യാനകേന്ദ്രത്തിന്റെ മുന്‍ ഡയറക്‌ടറും ഇടവക വികാരിയുമായ ഫാ. സജി പിണര്‍ക്കയില്‍, സ്റ്റീഫന്‍ ആത്മതടത്തില്‍ (ന്യൂയോര്‍ക്ക്‌) എന്നിവര്‍ ധ്യാനപ്രഭാഷണങ്ങള്‍ നയിക്കും.

മാര്‍ച്ച്‌ 22 ന്‌ (വ്യാഴം) വൈകുന്നേരം 7 മണിമുതല്‍ 9.30 വരെയും, 23 ന്‌ (വെള്ളി) 3 മണിമുതല്‍ 9 മണിവരെയും, 24 ന്‌ (ശനി) രാവിലെ 10 മണിമുതല്‍ വൈകിട്ട്‌ 8 മണിവരെയും, 25 ന്‌ (ഞായര്‍) രാവിലെ 10 മണിമുതല്‍ 5.30 വരെയുമാണ്‌ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌. ശനിയാഴ്‌ച കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. കഴിയാവുന്നിടത്തോളം വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കെടുത്ത്‌ ആത്മശുദ്ധീകരണം പ്രാപിക്കുവാന്‍ വികാരി ഫാ. സജി പിണര്‍ക്കയില്‍ ക്ഷണിക്കുന്നു.
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയില്‍ വാര്‍ഷിക ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക