Image

റവ.ഡോ. ബൊനവെഞ്ചര്‍ നിര്യാതനായി

മോഹന്‍ വര്‍ഗീസ്‌ Published on 21 March, 2012
റവ.ഡോ. ബൊനവെഞ്ചര്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: റോക്ക്‌വില്‍ സെന്റര്‍ രൂപതയില്‍ ശുശ്രൂഷ അനുഷ്‌ഠിച്ചിരുന്ന റവ.ഡോ. ബൊനവെഞ്ചര്‍ നിര്യാതനായി. മലങ്കര കത്തോലിക്കാ സഭയിലെ പത്തംതിട്ട ഇടവകയില്‍ പരേതരായ കോശിയുടേയും ശോശാമ്മയുടേയും മകനായ ഫാ. ബൊനവെഞ്ചര്‍ 1963-ല്‍ മിശിഹാനുകരണ സന്യാസ സഭയ്‌ക്കുവേണ്ടി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന്‌ ഉപരിപഠനത്തിന്‌ അമേരിക്കയിലെത്തിയ അച്ചന്‍ സെന്റ്‌ ജോണ്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയും അവിടെതന്നെ പ്രൊഫസറായി ജോലി ചെയ്യുകയും ചെയ്‌തു. റോക്ക്‌ വില്‍ സെന്റര്‍ രൂപതയില്‍ ചേര്‍ന്ന അച്ചന്‍ രൂപതയിലെ വിവിധ ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ചു. 2011-ല്‍ സജീവ ശുശ്രൂഷയില്‍ നിന്ന്‌ വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിച്ചുവരവേയാണ്‌ മാര്‍ച്ച്‌ 18-ന്‌ നിര്യാതനായത്‌

ശവസംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച്‌ 21-ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ ആരംഭിക്കും. വൈകിട്ട്‌ അഞ്ചുമണിക്ക്‌ മലങ്കര ആരാധനാക്രമമനുസരിച്ചുള്ള ശുശ്രൂഷകള്‍ക്ക്‌ അഭി. തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി നേതൃത്വം നല്‍കും. മാര്‍ച്ച്‌ 22-ന്‌ വ്യാഴാഴ്‌ച രാവിലെ പത്തുമണിക്ക്‌ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം തുടര്‍ന്നുള്ള ദിവ്യബലിക്കും റോക്ക്‌ വില്‍ സെന്റര്‍ രൂപതാധ്യക്ഷന്‍ അഭി. മര്‍ഫി തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.

അച്ചന്റെ നിര്യാണത്തില്‍ നോര്‍ത്ത്‌ അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭ അനുശോചിക്കുകയും പ്രാര്‍ത്ഥന അര്‍പ്പിക്കുകയും ചെയ്യുന്നു.
റവ.ഡോ. ബൊനവെഞ്ചര്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക