Image

മലപ്പുറത്ത്‌ ഹോണ്ട ഷോറൂമില്‍ തീപിടുത്തം: 18 വാഹനങ്ങള്‍ കത്തി നശിച്ചു

Published on 05 April, 2018
മലപ്പുറത്ത്‌ ഹോണ്ട ഷോറൂമില്‍ തീപിടുത്തം:  18 വാഹനങ്ങള്‍ കത്തി നശിച്ചു


മലപ്പുറം അങ്ങാടിപ്പുറത്ത്‌ എ.എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ്‌ തീപിടിത്തം പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. സര്‍വ്വീസിനായി എത്തിച്ച വാഹനങ്ങളാണ്‌ കത്തി നശിച്ചത്‌. മറ്റ്‌ 20 തോളം വാഹനങ്ങള്‍ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്‌.

ഇരുചക്രവാഹന ഷോറൂമും അതിനൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന സര്‍വീസ്‌ സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടത്തിലാണ്‌ തീപിടിത്തമുണ്ടായത്‌. കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത്‌ നിന്നാണ്‌ തീ പടര്‍ന്നതെന്നാണ്‌ നിഗനമനം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

മുകളിലെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ ഉണ്ടായിരുന്നത്‌. തീ മുകളിലേക്ക്‌ പടരുമ്പോഴേക്കും നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന്‌ ഈ വാഹനങ്ങള്‍ ഇവിടെനിന്ന്‌ മാറ്റി. അതിനാല്‍ വന്‍ നാശ നഷ്ടം ഒഴിവായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക