Image

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

Published on 05 April, 2018
കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. പ്രവേശനം നിയമപരമാക്കിയതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 

സര്‍ക്കാരിന്റെ ബില്‍ നിയമവിരുദ്ധമാണ്. 2016- 17 വര്‍ഷം പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു. 

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 

ഓര്‍ഡിനന്‍സിലൂടെ ഈ രണ്ടു കോളജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. നീറ്റ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഈ വിദ്യാര്‍ഥികള്‍ ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കിയെന്നും കുട്ടികളുടെ ദുരിതം പരിഹരിക്കുന്നതിനാണ് നിയമ നിര്‍മാണം നടത്തുന്നതെന്നുമയിരുന്നു സര്‍ക്കാരിന്റെ വാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക