Image

'ഹിപ്പോക്രാറ്റിക്' ഡോക്യുമെന്ററി പ്രദര്‍ശനം ഹൂസ്റ്റണില്‍ ഏപ്രില്‍ 12 നു.

ജീമോന്‍ റാന്നി Published on 06 April, 2018
'ഹിപ്പോക്രാറ്റിക്' ഡോക്യുമെന്ററി പ്രദര്‍ശനം ഹൂസ്റ്റണില്‍  ഏപ്രില്‍ 12 നു.
ഹൂസ്റ്റണ്‍: ഇന്ത്യയിലെ പാലിയേറ്റിവ് കെയര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഇന്നത്തെ അവസ്ഥയും മുന്നോട്ടുള്ള വഴികളും, പാലിയം ഇന്ത്യ ചെയര്‍മാന്‍   പത്മശ്രീ ഡോക്ടര്‍. എം.ആര്‍.രാജഗോപാലിന്റെ കണ്ണുകളീലൂടെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ചിത്രമായ ' ഹിപ്പോക്രാറ്റിക്' ന്റെ പ്രദര്‍ശനം ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്നു.  ഈ ചിത്രം ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് കാണുവാന്‍ ഉള്ള അസുലഭ അവസരം ഒരുക്കിയിരിക്കുന്നത് ന്‍ഡോ അമേരിക്കന്‍ കാന്‍സര്‍ അസോസിയേഷന്‍ ആണ്.

എഡ്വേര്ഡ്‌സ് ഗ്രീന്‍വേ ഗ്രാന്‍ഡ് പാലസ് സ്‌റ്റേഡിയം മൂവി തിയേറ്ററില്‍ ( Edwards Greenway Grand Palace Stadium 24 & RPX, 3839, Weslayan St., Houston, TX, 77027) ഏപ്രില്‍ 12 നു വ്യാഴാഴ്ച  വൈകുന്നേരം 8:30 നാണു പ്രദര്‍ശനം ആരംഭിക്കുന്നത്.

ഭാരത സര്‍ക്കാരിന്റെ ഉന്നത ബഹുമതികളിലൊന്നായ പത് മശ്രീ പുരസ്‌കാരത്തിന് 2018 ല്‍  അര്‍ഹനായ ലോക പ്രശസ്ത പാലിയേറ്റീവ് കെയര്‍ ഡോക്ടറായ രാജഗോപാലിന്റെ മഹനീയ സാന്നിധ്യവും പ്രദര്‍ശനത്തോടനുബന്ധിച്ചു ഉണ്ടായിരിക്കുന്നതാണ്. 

ഓസ്‌ട്രേലിയയിലെ മൂണ്‍ഷൈന്‍ ഏജന്‍സിയാണ്  88  മിനിറ്റ് ദൈര്‍ഘ്യമുള്ള  ഈ ഡോക്യുമെന്ററി സിനിമ നിര്മിച്ചിരിക്കുന്നത്.  പാലിയേറ്റീവ് കെയറില്‍ സ്‌പെഷലൈസ് ചെയ്ത മലയാളിയായ ഡോക്ടര്‍ രാജഗോപാല്‍ 'ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍ ന്റെ പിതാവ്' എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കോഴിക്കോട് സ്ഥാപിച്ചത് ഇദ്ദേഹമാണ്. ലോകത്തിലെ ഏറ്റവും പ്രഗല്ഭരായ 30 അനസ്തീസിയോളജിസ്‌റ് മാരില്‍ ഒരാള്‍ കൂടിയായ രാജഗോപാല്‍, ഹൂസ്റ്റണ്‍
എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ മായി ചേര്‍ന്ന് നടത്തപ്പെടുന്ന പാലിയേറ്റീവ് കെയര്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ കോ ചെയര്‍ കൂടിയാണ്.  
 
സ്വാന്തന പരിചരണത്തെക്കുറിച്ചു കൂടുതല്‍ പേരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോട് പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യ ഇന്ന് ലോക പ്രശസ്തമാണ്. നിനച്ചിരിക്കാത്ത നേരത്തു കടന്നാക്രമണം നടത്തുന്ന രോഗങ്ങള്‍, താലോലിച്ച സ്വപ്നങ്ങളെ നീര്ക്കുമിളകള്‍പോലെ പൊട്ടിച്ചുവിടുമ്പോള്‍ ഒരു കൈത്താങ്ങ്; നിസ്സഹായരായി വിതുമ്പുമ്പോള്‍ ഒരു സ്വാന്തന സ്പര്‍ശം; ഒന്ന് മിണ്ടാന്‍ പോലുമാരുമില്ലാതെ ഒറ്റപെടുമ്പോള്‍ ഒരു വാക്ക്; വേദന കൊണ്ട് പുളയുമ്പോള്‍ ഒരു മറു വാക്ക്; തന്റെ നേരെ നീളുന്ന കൈകളില്‍ വളരെ കുറച്ചു മാത്രമേ തനിച്ചു ചേര്‍ത്ത് പിടിക്കാനാവുന്നുള്ളല്ലോ എന്ന ദുഃഖം; എം.ആര്‍.രാജഗോപാലിനോടൊപ്പം സഹകരിക്കുന്ന ഏവരും അതറിയുന്നു, പങ്കു വയ്ക്കുന്നു.        

'ഹിപ്പോക്രാറ്റിക്' ഡോക്യുമെന്ററി പ്രദര്‍ശനം കാണുവാന്‍  ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍  https://tickets.demand.film/event/3807 എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്;

സണ്ണി കുര്യാക്കോസ്   281 818 5939 OR sunnykuriakose@hotmail.com.

'ഹിപ്പോക്രാറ്റിക്' ഡോക്യുമെന്ററി പ്രദര്‍ശനം ഹൂസ്റ്റണില്‍  ഏപ്രില്‍ 12 നു.
'ഹിപ്പോക്രാറ്റിക്' ഡോക്യുമെന്ററി പ്രദര്‍ശനം ഹൂസ്റ്റണില്‍  ഏപ്രില്‍ 12 നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക