Image

സല്‍മാന്‍ ഖാന്‍: ഒരു താരത്തിന്റെ വീരശൂര പരാക്രമങ്ങള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 06 April, 2018
സല്‍മാന്‍ ഖാന്‍: ഒരു താരത്തിന്റെ വീരശൂര പരാക്രമങ്ങള്‍ (ഏബ്രഹാം തോമസ്)
കുറെ നാലുകളായി ഹിന്ദി സൂപ്പര്‍താരം ഹിന്ദിചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് തന്റെ റിയാലിറ്റി ഷോ ദസ്‌കാദമ്മിന്റെ അടുത്ത വരവിനെകുറിച്ചും സംഗീത സംവിധായകന്‍ പ്രീതത്തിനൊപ്പമുള്ള അമേരിക്കന്‍ താരനിശകളെകുറിച്ചും പ്രചരണം നടത്തുന്നു. ഇന്ത്യയിലെ ജോധ്പൂര്‍ കോടതി കൃഷ്ണമൃഗത്തിനെ വെടിവെച്ചകേസില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ശിക്ഷിച്ചതിനാല്‍ ഈ രണ്ട് പരിപാടികളും നടപ്പാകുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. മുമ്പ് മൂന്ന് കേസുകളുടെ വിധി അപ്പീല്‍ ചെയ്തതുപോലെ ഈ വിധിയും അപ്പീല്‍ ചെയ്ത് സല്‍മാന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി എന്ന് വരാം.

സല്‍മാനെ ഞാനാദ്യം കാണുന്നത് 1989ലാണ്. അന്ന് വലിയ പ്രചാരമുള്ളതും സിനിമാരംഗത്ത് ഏറെ മതിച്ചിരുന്നതുമായ സ്‌ക്രീന്‍ വാരികയില്‍ ഞാന്‍ ഒരു കോളം കൈകാര്യം ചെയ്തിരുന്നു. സ്‌ക്രീനിന്റെ ഓഫീസിലേയ്ക്ക് കടന്നുവന്ന രാജശ്രീ പിക്‌ചേഴ്‌സിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്കൊപ്പം ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. രാജശ്രീയുടെ പുതിയ ചിത്രം മെംനേപ്യാര്‍ കിയയുടെ ഒരു സ്‌നീക്ക് പ്രിവ്യൂ വൈകീട്ട് നടക്കുന്നുണ്ട്. അതിന് വരണം. ഇതാണ് ചിത്രത്തിലെ നായകന്‍ സല്‍മാന്‍ഖാന്‍. സലീമി(സലീം- ജാവേദ് ടീം)ന്റെ  മകനാണ്, പിആര്‍ഓ പറഞ്ഞു. സല്‍മാന്‍ ചിരിച്ചു. വൈകീട്ട് പ്രസ്‌ഷോയില്‍ കണ്ടുകൊള്ളാം എന്നും ഞാന്‍ അറിയിച്ചു. പ്രസ്‌ഷോയില്‍ ചിത്രം കണ്ടതിന് ശേഷവും സല്‍മാനെ കുറിച്ച് വലിയ മതിപ്പൊന്നും തോന്നിയില്ല. അക്കാലത്ത് രാജശ്രീ ഒരുപാട് പുതുമുഖങ്ങളെ പരിചയപ്പെടുത്തിയിരുന്നു. അവരില്‍ ഒരാളായി സല്‍മാനും മാറി. മേം നേ പ്യാര്‍ കിയാ വലിയ സാമ്പത്തിക വിജയമായിട്ടുകൂടി. തുടര്‍ന്ന് കുറെയധികം ചിത്രങ്ങളില്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടു. എങ്കിലും രാജശ്രീയുടെ തന്നെ ഹം ആപ്‌കെ ഹൈകോനാണ് ഒരു വലിയ താരപദവി നല്‍കിയത്. വീണ്ടും ഹിറ്റ് ഗാനങ്ങളും പ്രേമവും മെലോഡ്രാമയും ചിത്രം വലിയ സാമ്പത്തിക വിജയമാക്കി.

ഇടയ്ക്ക് ട്രാക്ക് മാറി ആക്ഷന്‍ ഹീറോയും നൃത്തനിപുണനുമായപ്പോള്‍ ആരാധകര്‍ ഏറെയായി. സ്വന്തം ജേഷ്ഠന്‍ അര്‍ബാസ്ഖാനെ നായകനും സംവിധായകനുമാക്കി. അനുജന്‍ സുഹെലും നായകനായി ചില ചിത്രങ്ങളില്‍ അഭിനയിച്ചു. ഹിന്ദി സിനിമയിലെ നൃത്തരംഗങ്ങളിലൂടെ പ്രസിദ്ധയായ മലൈക അറോറെയെ അര്‍ബാസ് വിവാഹം കഴിച്ചതും കുടുംബത്തിന്റെ ശക്തിയും സ്വാധീനവും വര്‍ധിപ്പിക്കുവാന്‍ സഹായിച്ചു. സല്‍മാന്റെ ചിത്രങ്ങളിലെല്ലാം കുടുംബാംഗങ്ങള്‍ക്കും പങ്കായി. അര്‍ബാസും സുഹൈലും സംവിധായകകരുമായി.

്അര്‍ദ്ധരാത്രി കഴിഞ്ഞ് മദ്യപിച്ച് ലക്കുകെട്ട് തന്റെ വാഹനം ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തു കയറ്റി അവരില്‍ ചിലരുടെ മരണത്തിന് ഇടയാക്കി എന്നൊരു കേസ് സല്‍മാനെതിരെ ഉണ്ടായി. ഈ കേസില്‍ നിന്ന് വര്‍ഷങ്ങള്‍ നീണ്ട കോടതി വിചാരണകള്‍ക്ക് ശേഷം സല്‍മാന്‍ വിടുതല്‍ നേടി. ഈ സംഭവം ആധാരമാക്കി സംവിധാകന്‍ സുഭാഷ് ്ര്‍ഷദ് വാര്‍സി, ബൊമന്‍ ഇറാനി, അമൃത റാവു എന്നിവരെ വച്ചൊരു ചിത്രം സംവിധാനം ചെയ്തു. ജോളി എല്‍എല്‍ബി വലിയ വിജയമായി. ഫുട്പാത്ത് രാത്രിയില്‍ ഉറങ്ങാനുള്ള സ്ഥലമല്ല എന്ന പ്രതിഭാഗത്തിന്റെ വാദം ഖണ്ഡിച്ച് അപ്പീല്‍ വിജയപ്പിക്കുന്ന ഒരു സാധാരണക്കാരന്‍ വക്കീല്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യനായി. ചിത്രത്തിന്റെ രണ്ടാം ഭാഗം ജോളി എല്‍എല്‍ബിടുവും വലിയ വിജയമായി.
കൃഷ്ണമൃഗത്തെ വേട്ടയാടിയതും ബാന്ദ്രയില്‍ തെരുവോരത്ത് ഉറങ്ങികിടന്നിരുന്നവരുടെ മേല്‍ വാഹനം കയറിയതും കേസുകളായതിന് ശേഷം സല്‍മാന്‍ ഒരു പാട് മയപ്പെട്ടു. ബീയിംഗ് ഹ്യൂമന്‍ എന്നൊരു ധര്‍മ്മസ്ഥാപനത്തിന് രൂപം നല്‍കി. സ്ഥാപനത്തിന് ഇപ്പോള്‍ 200 കോടിരൂപയുടെ ആസ്തി ഉള്ളതായി കരുതുന്നു. വീര്‍ ഇനിഷിയേറ്റിവിലൂടെ കുട്ടികള്‍ക്ക് വിദ്യാഭ്യസഹായവും തിമിര രോഗ, ബോണ്‍മാരോ ശസ്ത്രക്രിയകളും സ്ഥാപനം സാധ്യമാക്കുന്നു.

ദബംഗ് ഒന്നും രണ്ടും ടൈഗര്‍ ഒന്നും രണ്ടും(ടൈഗര്‍ സിന്ദാ ഹൈ), കിക്ക്, ബജ് രംഗി ഭായ്ജാന്‍, സുല്‍ത്താന്‍ എന്നിവ 200 കോടിരൂപയിലധികം കളക്ട് ചെയ്തു. ഹിന്ദിയില്‍ ഏറ്റവുമധികം നേട്ടം നേടിയ അഞ്ച് ചിത്രങ്ങളില്‍ മൂന്നും സല്‍മാന്റേതാണ്. ഹിന്ദി സിനിമയെന്നാല്‍ സല്‍മാന്‍ഖാനാണ് എന്ന ചിന്തയിലേയ്ക്ക് കഴിഞ്ഞ കുറെ വര്‍ഷമായ സല്‍മാന്‍ ആരാധകരെ എത്തിച്ചു. സിനിമയില്‍ നിന്ന് ലഭിക്കുന്ന വേതനത്തിനും പുറമെ ലാഭവിഹിതം, പരസ്യങ്ങള്‍(എന്‍ഡോഴ്‌സ്‌മെന്റ്‌സ്) എന്നീ വരുമാനങ്ങളും സല്‍മാനെ ഏറ്റവുമധികം സമ്പന്നരിലും ശക്തിയുള്ളവരിലും ഒരുവനാക്കി മാറ്റി. അമിതാഭ് ബച്ചന്‍ മുതല്‍ മമ്മൂട്ടി വരെയുള്ള താരങ്ങള്‍ പ്രകടിപ്പിക്കുന്ന വണ്‍ അപ്മാന്‍ഷിപ്പും അമിതാഭിനയവും സല്‍മാന്റെയും സ്വഭാഴ 'മഹിമ'യാണ്. രാജസ്ഥാനിലെ ജോഡ്പൂരിനടുത്ത് ഒരു റിസോര്‍ട്ടില്‍ സെയ്ഫ് അലിഖാനും നീലത്തിനും ടബുവിനും സൊണാലി ബേന്ദ്രയ്ക്കുമൊപ്പം ഒഴിവുകാലം ചെലവഴിക്കുമ്പോള്‍ സംഘം നായാട്ടിന് പുറപ്പെടുകയായിരുന്നു. സല്‍മാന്റെ കൈവശം ഉണ്ടായിരുന്ന കൈതോക്കും റൈഫിളും ഉപയോഗിക്കുവാന്‍ സല്‍മാന് ഉമ്യാരുന്ന ലൈസന്‍സ് കാലഹരണപ്പെട്ടതായിരുന്നു എന്നും കേസുണ്ടായി. ഈ കേസില്‍ നിന്ന് സല്‍മാന്‍ ഒഴിവായി.

നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള മൂന്ന് ചിത്രങ്ങള്‍, നിര്‍മ്മാണം ആരംഭിക്കുവാനിരുന്ന മറ്റ് മറ്റ് മൂന്ന് ചിത്രങ്ങള്‍, ദസ്‌കാദം എന്ന റിയാലിറ്റിഷോ ഇവയെല്ലാം അനിശ്ചിതത്വത്തിലായി. ഇവയ്ക്ക് പുറമെയാണ് കണക്കില്ലാതെ ചെയ്തു വന്നിരുന്ന പരസ്യചിത്രങ്ങള്‍. മുന്‍പ് ഒരു പരസ്യത്തിന് 5 കോടിരൂപ വാങ്ങിയിരുന്നത്. ഈയിടെയായി 5 മുതല്‍ 10 കോടി രൂപ വരെയാക്കി ഉയര്‍ത്തിയിരുന്നു എന്നാണ് സിനിമ ലോകത്തെ സംസാരം. സല്‍മാന്‍ ഉന്നത കോടതികളില്‍ പോയി ജോഡ്പൂര്‍ കോടതി വിധി തന്നെ ഇല്ലാതാക്കുകയോ തല്‍ക്കാലത്തേയ്‌ക്കെങ്കിലും നടപ്പാക്കുന്നത് നിര്‍ത്തിവയ്പിക്കുകയോ ചെയ്യും എന്ന പ്രതീക്ഷയിലാണ് ബോംബെ ചലച്ചിത്രലോകം.

സല്‍മാന്‍ ഖാന്‍: ഒരു താരത്തിന്റെ വീരശൂര പരാക്രമങ്ങള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക