Image

ലോക്‌സഭ അനിശ്ചിത കാലത്തേക്ക്‌ പിരിഞ്ഞു.

Published on 06 April, 2018
 ലോക്‌സഭ അനിശ്ചിത കാലത്തേക്ക്‌ പിരിഞ്ഞു.

ന്യൂഡല്‍ഹി: ആന്ധ്രക്ക്‌ പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ അഞ്ച്‌ വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ എം.പിമാര്‍ ലോക്‌സഭയില്‍ നിന്ന്‌ രാജിവെച്ചു. രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ അഞ്ച്‌ എം.പിമാരും ലോക്‌സഭാധ്യക്ഷ സുമിത്ര മഹാജന്‌ മുമ്പാകെ രാജിക്കത്ത്‌ നല്‍കി.
സഭയില്‍ ഇന്നും പ്രതിഷേധങ്ങളുടെ ദിനമായിരുന്നു.

ആന്ധ്രക്ക്‌ പ്രത്യേക പദവി ആവശ്യപ്പെട്ട്‌ ഇന്നലെ രാത്രിയും സമരം ചെയ്‌ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും സമരം തുടര്‍ന്നു. കാവേരി മാനേജ്‌മന്റെ്‌ ബോര്‍ഡ്‌ വിഷയത്തില്‍ കര്‍ണാടകയും തമിഴ്‌നാടും സമരം നടത്തി. വായ്‌പ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട്‌ പഞ്ചാബ്‌ എം.പിമാരും സമരം തുടര്‍ന്നു.
സമരങ്ങള്‍ക്കിടെ ലോക്‌സഭ നടപടികള്‍ പൂര്‍ത്തിയാക്കി അനിശ്ചിത കാലത്തേക്ക്‌ പിരിഞ്ഞു. സഭ പിരിഞ്ഞതോടെ ടി.ഡി.പി എം.പിമാര്‍ മുന്‍ ധാരണ പ്രകാരം ആന്ധ്രക്ക്‌ പ്രത്യേക പദവി വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചു.
അതേസമയം, മാര്‍ച്ച്‌ അഞ്ചിനു തുടങ്ങിയ സമ്മേളനത്തില്‍ ധനബില്ലൊഴികെ മറ്റൊന്നും പാസാക്കാനോ ചര്‍ച്ച ചെയ്യാനോ അനുവദിക്കാതെ ബഹളം തുടര്‍ന്നതിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന്‌ ആരോപിച്ച്‌ ബി.ജെ.പി എം.പിമാര്‍ പാര്‍ലമന്റെ്‌ പരിസരത്ത്‌ പ്രതിഷേധിച്ചു. കഴിഞ്ഞ 23 ദിവസങ്ങളായി പാര്‍ലമന്റെ്‌ തുടര്‍ച്ചയായി തടസപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക